“ശരീരം സൂക്ഷിക്കാൻ അറിയാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നത്” പ്രശസ്ത നടൻ അലൻസിയർ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളായി രൂപാന്തരം സംഭവിച്ച സ്വഭാവ നടനാണ് അലൻസിയർ. നാടക വേദിയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് ബിഗ് സ്ക്രീനില്‍ എത്തി മലയാള പ്രേക്ഷകരുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു.

ഉറച്ച നിലപാടുകള്‍ കൊണ്ട് പലപ്പോഴും പല വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടുണ്ട്. പൊളിറ്റിക്കലി കറക്റ്റ് ആയ നിലപാടുകള്‍ എടുക്കുമ്പോള്‍ത്തന്നെ തന്‍റെ ഭാഗത്ത് നിന്നും വന്ന വീഴ്ചകളുടെ പേരില്‍ ഏറെ വിമര്‍ശനവും ഇദ്ദേഹം കേള്‍ക്കുകയുണ്ടായി.

f

കഴിഞ്ഞ ദിവസ്സം ഇദ്ദേഹം മലയാളത്തിന്‍റെ പ്രിയ താരം മമ്മൂട്ടിയുടെ ശരീര ഭാഷയെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. തന്നെക്കാൾ വളരെയേറെ സീനിയറായ ഒരു നടനാണ് മമ്മൂട്ടി എങ്കിലും അദ്ദേഹം ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് അലന്‍സിയര്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി അദ്ദേഹത്തിന്‍റെ ശരീരം ഇപ്പൊഴും വളരെ നന്നായി സൂക്ഷിക്കുന്നുണ്ട്.

മമ്മൂട്ടിയെക്കാൾ പ്രായം കുറഞ്ഞ വ്യക്തി ആയിരുന്നിട്ടും താന്‍ അദ്ദേഹത്തിൻറെ അച്ഛൻ ആയിട്ടാണ് ആണ് അഭിനയിച്ചിട്ടുള്ളത്. അതിനുള്ള കാരണം അദ്ദേഹം ഇപ്പൊഴും തന്‍റെ യുവത്വം ശരിയായ ഭക്ഷണ ക്രമീകരണങ്ങളിലൂടെ കാത്തു സൂക്ഷിക്കുന്നതുകൊണ്ടാണ്.

അതുകൊണ്ട് തന്നെ ഒരിക്കലും മമ്മൂട്ടി ചെയ്യുന്ന ഒരു വേഷം തനിക്ക് ചെയ്യാൻ കഴിയില്ല. തന്‍റെ ശരീരം അത്രത്തോളം വഴങ്ങില്ലന്നും അലന്‍സിയര്‍ പറയുന്നു. തൻറെ ശരീരം താന്‍ അത്ര ശ്രദ്ധയോട് കൂടി അല്ല സൂക്ഷിക്കുന്നത്, അലൻസിയർ തുടര്‍ന്നു.

അതുകൊണ്ടാണ് അദ്ദേഹത്തിനെക്കാള്‍ ചെറിയ പ്രായം ആയിരുന്നിട്ടും അദ്ദേഹത്തിന്‍റെ അച്ഛൻ ആയിട്ടു താൻ അഭിനയിക്കേണ്ടി വന്നത്. ഓൾഡ് ജനറേഷൻ എന്ന് പറഞ്ഞ് മമ്മൂട്ടിയെയും മോഹൻലാലിനെയും ആരും ഒതുക്കാൻ ശ്രമിക്കേണ്ട കാര്യമില്ല. അവർ ഇപ്പോഴും ശരീരം ശ്രദ്ധിക്കുകയും അതിനുവേണ്ടി മുൻ കരുതലുകൾ എടുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് അവർക്ക് ചെറുപ്പക്കാരുടെ ഇടയിൽ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുന്നത്. ഇന്നത്തെ യുവ തലമുറയിലെ പലരും ഒരിക്കലും അവരെ വച്ച് നോക്കുമ്പോള്‍ ശരീരത്തിൻറെ കാര്യത്തിൽ അത്ര ശ്രദ്ധാലുക്കള്‍ അല്ല.

കുറച്ചുനാളുകൾക്കു മുമ്പ് നടന്ന മീ ടൂ ക്യാമ്പയിനിൽ വളരെയേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടനായിരുന്നു അലൻസിയർ. പൊതുവേ എല്ലാ സാമൂഹിക കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന അദ്ദേഹം ഈ വിവാദത്തിന് ശേഷം വല്ലാതെ ഉള്ളിലേക്ക് ചുരുങ്ങിയിരുന്നു .

Leave a Reply

Your email address will not be published.