രശ്മികയെ കാണാന്‍ ആരാധന മൂത്ത് 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ വീട്ടിലെത്തി. എന്നിട്ടോ ?

സിനിമാ താരങ്ങളോടുള്ള ആരാധന പലരെയും വളരെ ഭ്രാന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കും. പലപ്പോഴും സ്വന്തം ജീവന്‍ പോലും ഇതിനായി പലരും പണയപ്പെടുത്താന്‍ പോലും തയ്യാറാകും. അത്തരത്തില്‍ വളരെ സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് .

രശ്മിക എന്ന നായികയ്ക്ക് ഇന്ത്യ ഒട്ടാകെ ആരാധകര്‍ ഉണ്ട്. തന്നെ കാണാനായി ഒരു ആരാധകന്‍ നടത്തിയ ഒരു സഹസ്സിക യാത്ര ആണ് സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ചിരിക്കുന്നത്.

അടുത്തിടെ, അവരുടെ കടുത്ത ആരാധകനായ ആകാശ് ത്രിപാഠി, എന്നയാള്‍ അവരെ കാണാന്‍ ആയി തെലങ്കാനയിൽ നിന്ന് കർണാടകയിലെ കൊഡാഗുവിലേക്ക് 900 കിലോമീറ്റർ യാത്ര ചെയ്തു . വിലാസം അറിയാത്തതിനാൽ ഗൂഗിളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വീട്ടിലേക്കുള്ള വഴി മനസ്സിലാക്കിയത്.

ട്രയിനിലും ഓട്ടോയിലും കയറി ആണ് ആരാധകന്‍ രശ്മികയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. പലരോടും ഇയാള്‍ രശ്മികയുടെ വീട് ചോദിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രദേശവാസ്സികളാണ് വിവരം പോലീസിനെ അറിയിച്ചത്.

രശ്മികയും കുടുംബവും താമസിക്കുന്ന കർണാടകയിലെ കൊടഗിലെ വിരാജ്പേട്ടിൽ വരെ അദ്ദേഹം എത്തി. തെലങ്കാനയിൽ നിന്ന് മൈസൂരിലേക്ക് ട്രെയിൻ മാര്‍ഗവും പിന്നീട് ഓട്ടോറിക്ഷയിലൂയമാണ് രശ്മികയുടെ കുടുംബവീടായ മുഗുലയില്‍ എത്തിയത് . കർണാടകയിലെ കൊടഗു ജില്ലയിലെ വിരാജ്പേട്ടിനടുത്താണ് മുഗുല.

കൊടഗുവിലെ വീട് പൂട്ടിയിരിക്കുന്നതിനാൽ പോലീസുകാർ ത്രിപാഠിയെ കണ്ടു തെലങ്കാനയിലെ സ്വന്തം പട്ടണത്തിലേക്ക് മടങ്ങാൻ നിർബന്ധിച്ചു. തന്‍റെ ഇഷ്ട നായികയെ കാണാന്‍ ആണ് താന്‍ തെലുങ്കാനയില്‍ നിന്നും ഇത്രയും ദൂരം എത്തിയതെന്ന് അയാള്‍ പോലീസ്സിനോട് പറഞ്ഞു.

മിഷൻ മജ്നുവിൻ്റെ ഷൂട്ടിംഗിനായി രശ്മിക കർണാടകയിലല്ല, മുംബൈയിലാണെന്നും അവർ ആകാശിനെ അറിയിച്ചു . സംഭവം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷമാണ് രശ്മിക വിവരം അറിയുന്നത്. ഒരു കരണവശാലും ആരും ഇങ്ങനെ ചെയ്യരുതെന്നും തന്‍റെ ആരാധകനെ കാണാന്‍ കഴിയാത്തത്തില്‍ ദുഃഖമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published.