”മായാനദി കണ്ട് അച്ഛനും അമ്മയും കുറേ വഴക്കു പറഞ്ഞു” ഐശ്വര്യ ലക്ഷ്മി

മലയാളത്തിലും തമിഴിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യലക്ഷ്മി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഈ തിരുവനന്തപുരം കാരിക്ക് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല.

അടുത്തിടെ ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരം എന്ന ചിത്രത്തിന്‍റെ വിജയത്തിൻറെ നിറവിലാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി. മലയാളം പോലെ തന്നെ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വളരെ ആത്മാഭിമാനത്തോടെ ആണ് ഇവര്‍ നോക്കി കാണുന്നത്..

തൻറെ സിനിമാജീവിതത്തിലെ തുടക്ക കാലത്തെ കുറിച്ച് ച്ച താരം കഴിഞ്ഞ ദിവസ്സം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വളരെ വിശദമായി തന്നെ പറയുകയുണ്ടായി. ആദ്യനാളുകളിൽ സിനിമയില്‍ അഭിനയിക്കുന്നതിന് തന്‍റെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇന്നും ഒട്ടനവധി എതിർപ്പുകൾ നേരിടേണ്ടി.

മായാനദി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം അച്ഛനും അമ്മയും തന്നോട് വല്ലാതെ ക്ഷോഭിച്ചു എന്ന് ഇവര്‍ ഓര്‍ക്കുന്നു. ആ ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും അതിലെ ചില രംഗങ്ങൾ അവർക്കു ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തവ ആയിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ചിത്രത്തിലെ ടോവിനോയും ഒത്തുള്ള ചില രംഗങ്ങൾ വീട്ടുകാർക്ക് തന്നോട് വിരോധം ഉണ്ടാകാൻ കാരണമായി എന്നും എന്നും സിനിമ എന്ന പ്രഫഷനോട് തന്നെ വിരോധം ഉണ്ടാകാന്‍ കാരണം ആയി എന്നും അവർ സൂചിപ്പിച്ചു .

വീട്ടുകാര്‍ ആയതുകൊണ്ട് തന്നെ ഇത് സ്വാഭാവികമാണ്, തൻറെ പ്രൊഫഷനെ കുറിച്ച് മനസ്സിലാക്കി വരാൻ കുറച്ച് സമയം എടുക്കും, അവരെ ഒരു തരത്തിലും കുറ്റം പറയാൻ പറ്റില്ല. എന്നാല്‍ ഇപ്പോൾ അവർക്ക് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ വളരെയധികം സഹകരിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.