ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടന്‍ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല.. ധർമ്മജൻ ബോൾഗാട്ടി.

മലയാളത്തിലെ പ്രശസ്ത ഹാസ്യതാരവും ഉം അറിയപ്പെടുന്ന എന്ന ടെലിവിഷൻ ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി പിന്നെയും നടൻ ദിലീപിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു.

പ്രശസ്ത നടി കൊട്ടേഷന്‍ സംഘങ്ങളാല്‍ ആക്രമിക്കപ്പെട്ട കേസിൽ ആദ്യം മുതൽ തന്നെ കുറ്റാരോപിതനായ ദിലീപിനെ ഏറ്റവുമധികം അനുകൂലിച്ച് സംസാരിച്ചിട്ടുള്ള സിനിമാ മേഖലയിൽ നിന്നുമുള്ള ഒരു നടനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധര്‍മജന്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് വീണ്ടും അദ്ദേഹം ദിലീപിനെ പിന്‍തുണച്ചു രംഗത്ത് വന്നത് . ദിലീപിന് അനുകൂലമായി സംസാരിച്ചത് പരാജയത്തിന് കാരണം ആയോ എന്ന അവതാരകന്റെ ചോദ്യത്തിന്, താന്‍ ഒരിയ്ക്കലും അങ്ങനെ വിശ്വസ്സിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

താൻ ഇപ്പോഴും വിശ്വസിക്കുന്നത് അങ്ങനെ ഒരു തെറ്റ് ദിലീപേട്ടന്‍ ഒരിയ്ക്കലും ചെയ്യില്ല എന്ന പൂർണബോധ്യം തനിക്കുള്ളതുകൊണ്ടാണ് . തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഈ ആരോപണം പലരും ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു.

നടൻ ദിലീപ് തനിക്ക് സ്വന്തം ചേട്ടനെ പോലെ ആണെന്നും ഒരു കാരണവശാലും ദിലീപ് അത്തരമൊരു പ്രവർത്തി ചെയ്യില്ലന്നു ധർമ്മജൻ ചോദ്യകർത്താവിന് മറുപടിയായി പറഞ്ഞു. ഒരിക്കലും തന്‍റെ മെന്‍റര്‍ കൂടി ആയ ദിലീപിന് ആ പ്രവർത്തി ചെയ്യാൻ കഴിയില്ല എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് നടൻ ദിലീപ് ആണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ ജയിൽ മോചിതനാക്കി എന്ന വിവരം ആദ്യം തന്നോട് വിളിച്ചു പറയുന്നത് സംവിധായകനും നടനുമായ നാദിർഷ ആയിരുന്നു. അപ്പോൾ താന്‍ വീട് പെയിൻറ് ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്നു . ഒട്ടും സമയം കളയാതെ അതേ വേഷത്തിൽ ഉടൻതന്നെ ദിലീപിനെ പോയി കണ്ടുവെന്നും സ്നേഹം പങ്കു വച്ചുവെന്നും അദ്ദേഹം പറഞ്ഞു ..

Leave a Reply

Your email address will not be published.