പരീക്ഷ എഴുതാത്ത നടി അനുപമ പരമേശ്വരനു ടീച്ചേഴ്സ് ടെസ്റ്റ് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചു. വിദ്യഭ്യാസ്സ വകുപ്പിന് ഇത് നാണക്കേടിൻ്റെ കാലം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (STET) ഫലങ്ങൾ പുറത്തുവിട്ടു. രസകരമെന്നു പറയട്ടെ, അതില്‍ ഒരാളുടെ ചിത്രം കണ്ട് പലരും ഒന്നു ഞെട്ടി. നല്ല പരിചയം ഉള്ള ഒരു മുഖം ആയിരുന്നു അത്. മറ്റാരും ആയിരുന്നില്ല നമുക്കൊക്കെ സുപരിചിതയായ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന്റെ ചിത്രം ആയിരുന്നു അത്.

ഈ ഫോട്ടോയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത വേഗം വയറലായി.യഥാര്‍ത്തത്തില്‍ ആ പരീക്ഷാ ഫലം അതേ പരീക്ഷയില്‍ പങ്കെടുത്ത ഋഷികേശ് കുമാർ എന്ന യുവാവിന്റെതായിരുന്നു,

അപ് ലോഡ് ചെയ്ത ചിത്രം മാറിപ്പോയതായിരുന്നു . ഫലം അനുസരിച്ച് ‘അനുപമ’ മാത്സ് പേപ്പർ 1നു 150 ൽ 77.7 ഉം മാത്സ് പേപ്പർ 2നു 95.4 ഉം മാര്‍ക്ക് നേടി. ഫലത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഉടൻ വൈറലായതോടെ, നിരവധി അപേക്ഷകർ പരീക്ഷാ സെന്‍ററിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. പലരും നിരവധി ക്രമക്കേടുകളും ആരോപിച്ചു.

ബീഹാർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്ക്കു ഇത് വലിയ നാണക്കേട് ആയി മാറി . ഇത്തരമൊരു വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാനതല പരീക്ഷാ ഫലങ്ങളിൽ ഒരു നടിയുടെ ചിത്രം ഉൾപ്പെടുന്നത് ഇതാദ്യമല്ല. നേരത്തെ 2019 ൽ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് ബീഹാർ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (പിഎച്ച്ഇഡി) ഫലം പ്രഖ്യാപിച്ചപ്പോൾ ബോളിവുഡ് നടി സണ്ണി ലിയോൺ 98.50 പോയിന്റുമായി മെറിറ്റ് പട്ടികയിൽ ഒന്നാമതെത്തി. അനുപമ അവസാനമായി അഭിനയിച്ചത് തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലറായ ‘രാക്ഷസുഡു’വിൽ ആയിരുന്നു.

Leave a Reply

Your email address will not be published.