90കളിലും 2000ത്തിലും മലയാളത്തിന്റെ നായിക സങ്കല്‍പ്പം ആയി മിന്നിത്തിളങ്ങിയ നായിയ ദിവ്യ ഉണ്ണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാം

മലയാളികള്‍ക്ക് സുപരിചിതയായ ഒരു ചലച്ചിത്ര താരമാണ്‌ ദിവ്യ ഉണ്ണി. അറിയപ്പെടുന്ന ഒരു നർത്തകി കൂടിയായ ഇവര്‍ മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 50ല്‍ അധികം ചിത്രങ്ങളില്‍ ഇവര്‍ അഭിനായികാ പ്രധാന്യം ഉള്ള വേഷം ചെയ്തു.

പ്രണയവർണ്ണങ്ങൾ, ചുരം ആകാശഗംഗ എന്നീ ചിത്രങ്ങളിലെ ഇവരുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് ഇവര്‍ . ഒരു നർത്തകി എന്ന നിലയില്‍ തന്നെ നിരവധി ആരാധകരെ ഇവര്‍ സൃഷ്ടിച്ചു.

കഴിഞ്ഞ ദിവസ്സം തന്‍റെ രണ്ടാമത്തെ പെണ്‍കുഞ്ഞുമൊത്തുള്ള ചില ചിത്രങ്ങള്‍ നടി സോഷ്യൽ മീഡിയയിലൂടെ ആരാധകര്‍ക്കയി പങ്ക് വച്ചു. ഇന്സ്ടഗ്രാമിലാണ് ഇവര്‍ തന്‍റെ കുട്ടിക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്ക് വച്ചത്. ദിവ്യ ഉണ്ണിയെ അനുസ്മരിക്കുന്ന മുഖമുള്ള കുട്ടി അമ്മയുടെ മടിയിൽ സുഖമായി ഉറങ്ങുന്നു. ഇവര്‍ പങ്ക് വച്ച ഈ ചിത്രം വളരെ വേഗം ഇന്സ്ടഗ്രാമില്‍ ശ്രദ്ധ നേടി.

90 കളിലും 2000 ത്തിലും ഏറ്റവും കൂടുതൽ ചിത്രങ്ങളില്‍ അഭിനയിച്ച നടിമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി, ‘ആകാശഗംഗ’, ‘നീ വരുളോം’, ‘കരുണ്യം’, ‘ഉസ്താദ്’ തുടങ്ങിയവ ഇവയില്‍ ചിലതാണ്. വിവാഹ ശേഷം അവര്‍ സിനിമ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് യുഎസിൽ സ്ഥിരതാമസമാക്കി.

യുഎസ്എയിൽ ജോലി നോക്കുന്ന എഞ്ചിനീയറായ അരുൺ കുമാറുമായി ദിവ്യ ഉണ്ണി 2018 ൽ വിവാഹം കഴിച്ചു.ഇത് ഇവരുടെ രണ്ടാം വിവാഹം ആണ്. 2020 ജനുവരി 14 നാണ് ഈ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. നടിയുടെ ആദ്യ വിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. പരിശീലനം ലഭിച്ച നർത്തകി കൂടിയായ ദിവ്യ ഇപ്പോൾ യുഎസിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നു.

Leave a Reply

Your email address will not be published.