തരംഗമായി ഒരു ഹോംലി താര സംഗമം

ഈ കഴിഞ്ഞ വ്യാഴാഴ്ച നടി നസ്രിയ നസീം തൻ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ തന്‍റെ ആരാധകര്‍ക്കയി വളരെ അമൂല്യമായ ഒരു ഒരു ചിത്രം പങ്ക് വച്ചു. ഒരു മനോഹരമായ മിറര്‍ സെൽഫിയിൽ നസ്‌റിയയും ഫഹദ് ഫാസിലും കൂടെ, ദുൽക്കർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അവരുടെ ഭാര്യമാർ എന്നിവരോടൊപ്പം ഒരു ചിത്രത്തിന് പോസ് ചെയ്തു.

അടുത്തിടെ നടന്ന ഒരു കുടുംബ സംഗമത്തിന്റെ ഇടയില്‍ എടുത്തതെന്ന് കരുതുന്ന ഒരു ചിത്രമാണ് ഇത്. എല്ലാവരും ഒരേപോലെ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് പരസ്പരം ഒരു കണ്ണാടിക്ക് മുന്‍പില്‍ നിന്ന് പോസ്സ് ചെയ്ത ഒരു ചിത്രം ആണിത് . സമൂഹ മാധ്യമങ്ങളില്‍ സജീവമായ നസ്രിയ മിക്കപ്പോഴും ചിത്രങ്ങൾ പങ്ക്വയ്ക്കാറുണ്ടെങ്കിലും, ഈ മൂന്ന് കുടുംബങ്ങളെയും ഒരേ ഫ്രെയിമിൽ ഇങ്ങനെ ഒരുമിച്ച് കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്.

ഒരു കറുത്ത ഹൃദയത്തിന്‍റെ ഇമോജിയോടൊപ്പം ആണ് നസ്രിയ ഈ ചിത്രം പങ്ക് വച്ചത് . പ്രതീക്ഷിച്ചതുപോലെ ചിത്രം സോഷ്യൽ മീഡിയയിൽ വയറലായി.നിരവധി ആളുകള്‍ ആണ് നിമിഷങ്ങള്‍ക്കകം ഈ ചിത്രം ഏറ്റെടുത്തത്. ഇതിനിടെ പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കോൾഡ് കേസിന്റെ റിലീസിനായി ഏവരും കാത്തിരിക്കുകയാണ്.

വളരെയേറെ പ്രതീക്ഷ ഉള്ള ഒരു പ്രൊജക്റ്റ് ആണിത്. വരുന്ന ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഈ ഹൊറർ ത്രില്ലർ സംപ്രേഷണം ചെയ്യും എന്നാണ് ഔദ്യോഗികമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .

അതേസമയം, ദുൽക്കർ സൽമാന്റെ കുറുപ്പും ഫഹദ് ഫാസിലിന്റെ മാലിക്കും റിലീസിന് തയ്യാറായിരിക്കുകയാണ് . ആന്റി സുന്ദരനികി എന്ന ചിത്രത്തിലൂടെ നസ്രിയ നസീം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതും ഇതുമായി ബന്ധപ്പെട്ട ഒരു വാര്ത്ത ആണ് .

Leave a Reply

Your email address will not be published.