താന്‍ നേരിട്ട ഗാര്‍ഹിക പീഡനെത്തേക്കുറിച്ച് ദിയ സന

സ്ത്രീധനത്തെത്തുടർന്ന് ഉണ്ടായ ഗാർഹിക പീഡനത്തിന് ഇരയായ വിസ്മയ എന്ന 24 കാരിയുടെ അകാല മരണം കേരളത്തിനകത്തും പുറത്തും വളരെ ഏറെ ഞെട്ടലും ജനരോഷവും സൃഷ്ടിച്ചു. നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ ഇതിനെതിരെ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം, പ്രമുഖ ആക്റ്റിവിസ്റ്റും, മനുഷ്യാവകാശ പ്രവർത്തകയും, മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥിയുമായ ദിയ സന താന്‍ എങ്ങനെ തന്‍റെ തകര്‍ന്നു പോയ ദാമ്പത്യജീവിതത്തിലെ പീഡനങ്ങളെ അതിജീവിച്ചു എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതി. സമൂഹ മാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും പരിചിതമായ ഒരു മുഖം ആണ് ദിയ സനയുടേത്.

സാമൂഹിക പ്രസക്തമായ വിഷയങ്ങളിഉല്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇവര്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായി അഭിപ്രായം പ്രതികരിക്കാറുണ്ട് . ബിഗ്ഗ് ബോസ്സ് സീസ്സണ്‍ 1 ലെ കണ്ടസ്റ്റന്റ്റായിരുന്ന ഇവര്‍ മികച്ച മത്സരം കാഴ്ച വച്ച മത്സരാര്‍ത്ഥി ആയിരുന്നു. ചുംബന സമരവുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകള്‍ ആണ് ഇവരെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്ത ആക്കിയത്.

കഴിഞ്ഞ ദിവസ്സം പങ്ക് വച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദിയ സന താന്‍ കടന്നു പോയ ദുരവസ്ഥ വിവരിക്കുകയുണ്ടായി . 15 വർഷം മുമ്പാണ് താന്‍ വിവാഹിതയായത്. തന്‍റെ സമ്പത്തും ആഭരണങ്ങളും എല്ലാം കവര്‍ന്നെടുത്ത ശേഷം, ഭർത്താവും മരുമക്കളും തന്നെ വാക്കാലും ശാരീരികമായും പീഡിപ്പിച്ചു.

പീഡനം സഹിക്കാനാവാതെ മകനോടൊപ്പം വീട്ടിലേക്ക് ഓടിപ്പോകുക ആയിരുന്നു എന്ന് അവര്‍ പറയുന്നു. പക്വതയില്ലാത്ത പ്രായത്തിൽ സംഭവിച്ച കയ്പേറിയ അനുഭവങ്ങള്‍ ഓർമിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറയുന്നു. തന്റെ അനുഭവം പങ്കുവെച്ച ദിയ ഓരോ സ്ത്രീയോടും യുദ്ധം ചെയ്യാനും ശക്തമായി തുടരാനും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.