
കൊറോണ വൈറസ് വരുത്തി വച്ച മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ മൂന്ന് , 95 ദിവസത്തിന് ശേഷം താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാലും , പൊതുജനങ്ങളുടെ വോട്ടെടുപ്പ് അനുസരിച്ച് ഷോയിലെ വിജയിയെ ഉടൻ തന്നെ പ്രഖ്യാപിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു .

റിതു മന്ത്ര, മണികുട്ടൻ, കിഡിലം ഫിറോസ്, നോബി മാർക്കോസ്, റംസാൻ മുഹമ്മദ് , സായ് വിഷ്ണു, അനൂപ് കൃഷ്ണൻ , ഡിംപൽ ഭാൽ എന്നിവരാണ് പരിപാടിയിലെ ഫൈനല്‍ മത്സരാര്‍ത്ഥികള്‍. കോവിഡ് മഹാമാരി ശമിച്ചുകഴിഞ്ഞാൽ നടക്കുന്ന ഗ്രാൻഡ് ഫിനാലക്കായി ബിഗ് ബോസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാൽ,

അടുത്ത സീസണിലെ ഓഡിഷൻ കോളുകളെക്കുറിച്ച് ഇപ്പോള്‍ തന്നെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന വര്‍ത്തകളുടെ നിജസ്ഥിതിയെക്കുറിച്ച് ബിഗ് ബോസ്സിന്റെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് പങ്ക് വച്ചിരിക്കുകയാണ്.

സീസ്സണ് 4 മായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വരുന്ന വര്‍ത്തകളെക്കുറിച്ച് കാഴ്ചക്കാരെ അറിയിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിന്റെ നിർമ്മാതാക്കൾ. അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ തീര്‍ത്തൂം ഔദ്യോഗികമായ ഒരു പ്രസ്താവന ആണ് ഇപ്പോള്‍ അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് മലയാളം 4 നായി ഒരു ഓഡിഷനും ആരംഭിച്ചിട്ടില്ലെന്ന് അവർ ഈ പോസ്റ്റില്‍ പറയുന്നു . ഷോയുമായി ബന്ധപ്പെട്ട ഓഡിഷൻ വാഗ്ദാനവുമായി വരുന്ന ഒരു ഏജന്‍സിക്കും ഒരു കരണ വശാലും നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ രേഖകളോ ഹാജരാക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

ബിഗ് ബോസ്സ് സീസ്സണ് ഷോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തങ്ങള്‍ തന്നെ ഔദ്യോഗിക മാധ്യമത്തിലൂടെ മാത്രമേ പ്രസ്സിദ്ധീകരിക്കുക്യുള്ളൂ എന്ന് ബിഗ് ബോസ് മലയാളം വക്താക്കള്‍ അറിയിച്ചു.