ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ആ പയ്യന്‍ ഇന്നൊരു സൂപ്പര്‍ താരമാണ്.

ഇന്ന് വെള്ളിത്തിരയില്‍ കാണുന്ന പല താരങ്ങളും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ളത് ഒരുപാട് കഷ്ടപ്പെട്ടും നീറുന്ന പ്രശ്നങ്ങളെ നിറ പുഞ്ചിരിയോടെ അതിജീവിച്ചുമാണ്. ഇത്തരത്തിൽ സിനിമയുടെ പിന്നാമ്പുറത്ത് നിന്നും ഉയര്‍ന്നു വന്ന് മലയാളത്തിലെ മുന്‍ നിര നായകനായി മാറിയ ജയസൂര്യയെ കുറിച്ച് പ്രശസ്ത സംവിധായകനായ രഞ്ജിത് ശങ്കർ അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറുപ്പ് വയറലായി

സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒരിക്കലും പരാജയപ്പെടില്ല എന്ന അടിക്കുറിപ്പോടെ കൂടിയാണ് അദ്ദേഹം ഒരു പഴയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 1997ല്‍ പുറത്തിറങ്ങിയ അഞ്ചരകല്യാണം എന്ന സിനിമയുടെ സെറ്റിൽ നിന്നുമുള്ള ഒരു ചിത്രമാണ് ഇത്.

ഇതിൽ പ്രശസ്ത സംവിധായകൻ വീ എം വിനുവിനെയും കലാഭവൻ മണിയെയും ഫ്രെയിമില്‍ കാണാം. ഇവരുടെ പുറകിൽ ആൾക്കൂട്ടത്തിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ മലയാളത്തിന്റെ പ്രിയ താരം ജയ സൂര്യയെയും കാണാം.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും ഒരുപാട് വിഷമതകളും ബുദ്ധിമുട്ടുകളും സഹിച്ച് തന്നെയാണ് ഈ മേഖലയിൽ ഇന്ന് എത്തിനില്‍ക്കുന്ന നിലയില്‍ എത്തിയിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആയി സംവിധായകനായ രഞ്ജിത്ത് ശങ്കർ ഉയർത്തിക്കാട്ടുന്നത് ജയസൂര്യയുടെ പഴയ ചിത്രമാണ്.

വർഷങ്ങളോളം ഒരു കഥാപാത്രം ലഭിക്കുന്നതിനുവേണ്ടി വേണ്ടി ഒരുപാട് സംവിധായകരുടെ അടുക്കൽ അലഞ്ഞുതിരിഞ്ഞ് തന്നെ ആണ് എല്ലാവരും താരം ആകുന്നത്. സ്ഥിരോത്സാഹം ഒന്ന് കൊണ്ട് മാത്രം പടി പടി ആയി ഉയര്‍ന്ന് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയവരാണ് പലരും. വിജയ്ത്തിലേക്കുള്ള പാത എല്ലായിപ്പോഴും കല്ലും മുള്ളും നിറഞ്ഞത് തന്നെ ആണ് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി ഈ ചിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.