
കോവിഡിന്റെ ആക്രമണത്തിൽനിന്നും പതിയെ രക്ഷനേടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മറ്റൊരു വില്ലൻ തൻറെ മുന്നോട്ടുള്ള പോക്കിന് വഴിമുടക്കിയായി എത്തിയിരിക്കുന്നത് എന്ന്പ്രശസ്ത നടി ശിവാനി പറയുന്നു.

ഏപ്രിലില്‍ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി വന്നു. ലോകജനതയെ തന്നെ ദുരന്തത്തിൽ ആക്കിയ കോവിഡ് ആയിരുന്നു ആ അഥിതി. എന്നാൽ കൊറോണയെ വളരെ നിസ്സാരം ആയി കൈകാര്യം ചെയ്യാൻ കഴിഞ്ഞു. വളരെ വേഗം തന്നെ കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു. താൻ ജയിച്ചു എന്നു കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് മറ്റ് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടര്‍ന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം ബയോക്സി എടുത്തത്.

അപ്പോഴാണ് അറിയുന്നത് തൻറെ ശരീരത്തിൽ കാൻസർ പിടിമുറുക്കിയിരിക്കുന്നു എന്ന്. ഡോക്ടർ ആദ്യമായി ഇത് പറഞ്ഞുകേട്ടപ്പോൾ കുറച്ചുസമയത്തേക്ക് സ്ഥലകാലബോധം തന്നെ നഷ്ടമായി ആയി എന്ന് അവര്‍ ഫെയിസ്ബുക്കില് കുറിച്ചു. പിന്നെ പതിയെ പതിയെ അതിനെ അതിജീവിച്ചേ മതിയാകൂ എന്ന തോന്നലില്‍ മനസ്സിനെ പാകപ്പെടുത്തി.

ഇപ്പോൾ രണ്ട് ടേം കീമോ എടുത്തു കഴിഞ്ഞു. ഇനി ആറെണ്ണം കൂടി ബാക്കിയുണ്ട്. തൻറെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായ നീളൻ മുടി നഷ്ടപ്പെട്ടപ്പോൾ ആദ്യം ഒരുപാട് വിഷമിച്ചു പിന്നീടാണ് ബോയ് കട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അടുത്ത ടേം കീമോ എടുക്കുമ്പോഴേക്കും ഇപ്പോള്‍ ഉള്ള മുടി മുഴുവൻ പോകും.

ഏതായാലും ഇത്തവണ തനിക്ക് പുതു വത്സര ആശംസ നേര്‍ന്ന എല്ലാവരെയും കാണണമെന്നും, ഇങ്ങനെ ഒരു ചതി തന്നോട് വേണ്ടായിരുന്നെന്നും അവര്‍ ഭംഗ്യന്തരണെ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിൻറെ ഗുരു എന്ന ചിത്രത്തിൽ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്, തുടർന്ന് മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിനെ നായികയായി രഹസ്യ പോലീസിലും തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി.

ശിവാനി ഒരു അറിയപ്പെടുന്ന മോഡലും ഗ്ലോബൽ സ്പോർട്സ് അക്കാദമിയുടെ ഹെഡും ആണ്. ശിവാനിയുടെ ഭർത്താവ് പ്രശാന്ത് പരമേശ്വരൻ പ്രശസ്തനായ ഐപിഎൽ താരമാണ്. ഇവർ ഭർത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് ഇപ്പോൾ താമസിക്കുന്നത്
