“ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത് അന്നുമുതലാണ്”മമ്മൂട്ടി പറയുന്നു

മലയാളത്തിൻറെ മെഗാസ്റ്റാർ, ഇന്ത്യൻ സിനിമയ്ക്ക് മലയാള ചലച്ചിത്ര മേഖലയുടെ സംഭാവന, ഇങ്ങനെയൊക്കെ ആണ് മമ്മൂട്ടി എന്ന മഹാനടനെ ലോകം വിശേഷിപ്പിക്കുന്നത്. എത്ര പാടിപ്പുകഴ്ത്തിയാലും, മലയാളിക്ക് മതിയാകാത്ത ഒരു കലാ സപര്യയ്ക്ക് ഉടമയാണ് അദ്ദേഹം. സിനിമാ ലോകത്തിന് എന്നെന്നും ഓർത്തിരിക്കാൻ അദ്ദേഹം സമ്മാനിച്ച ഉജ്ജ്വല മുഹൂർത്തങ്ങൾ എണ്ണിയാല്‍ ഒടുങ്ങില്ല.

എല്ലാ വിഷയങ്ങളിലും വളരെ ബോള്‍ഡ് ആയി സംസാരിക്കുകയും ഇന്‍സ്റ്റന്‍റ് ആയി പ്രതികരിക്കുകയും ചെയ്യുന്ന അദ്ദേഹം തൻറെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു ചാനലിന് നൽകിയ ഇൻറർവ്യൂവിൽ പറയുകയുണ്ടായി.

മണ്ണില്‍ ഇറങ്ങിയ താരം എന്നതിലുപരി മികച്ച ഒരു വ്യക്തിത്വത്തിന് ഉടമ ആയ അദ്ദേഹം, തൻറെ ജീവിതത്തിൽ തന്നെ ഏറ്റവുമധികം തളർത്തിയത് പിതാവിൻറെ വിയോഗമാണെന്ന് പറയുകയുന്നു. ജീവിതത്തില്‍ ആദ്യമായി മരണത്തെക്കുറിച്ച് ചിന്തിച്ചത് തന്‍റെ വാപ്പ മരിച്ചപ്പോൾ ആയിരുന്നു.

പിതാവിൻറെ മരണം തന്നെ അത്രത്തോളം തളർത്തിക്കളഞ്ഞു എന്ന് കൈരളിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു. തൻറെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം ആയിരുന്നു അച്ഛൻറെ മരണം. അത്രയും നാൾ മരണത്തെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല.

ചെറുപ്പത്തിൽ അച്ഛന്റെ സഹോദരനെയും ഏറ്റവും അടുത്ത ചില ബന്ധുക്കളെയും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരിയ്ക്കലും തനിക്ക് തന്‍റെ പിതാവിനെ നഷ്ടമാകുമെന്ന് കരുതിയതല്ല. പിതാവിന്റെ മരണശേഷം മാത്രം ആണ് ആ വിയോഗം തന്നില്‍ ഉണ്ടാക്കിയ വേദനയുടെ ആഴം മനസ്സിലാക്കുന്നത്. മരണം എന്ന യഥാര്‍ത്യത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത് അതിന് ശേഷമാണെന്നും അദ്ദേഹം വികാരാധീനനായി പറയുകയുണ്ടായി.

Leave a Reply

Your email address will not be published.