പഠനകാലത്ത് രജനികാന്തമായുള്ള ഓർമ്മകൾ പങ്കുവച്ച് ച്ച ശ്രീനിവാസൻ

ഒരു കാലത്ത് മലയാള സിനിമയുടെ ഹബ് ആയിരുന്നു മദ്രാസിലെ കോടമ്പാക്കം. പലരും സിനിമാ മോഹവുമായി വണ്ടി കയറിയിരുന്നത് കോടമ്പാക്കത്തെക്കായിരുന്നു. പല പ്രമുഖരും തങ്ങളുടെ ആദ്യ കാല ഓർമ്മകൾ ഇപ്പോഴും അയവിറക്കാറുണ്ട്.

സിനിമ മോഹവുമായി അങ്ങോട്ടേക്ക് ട്രയിന്‍ കയറുന്ന യുവജനങ്ങൾ വളരെ കൂടുതലായിരുന്നു എന്ന് ഒരു പഴയ കോടമ്പാക്കം നിവാസിയും സ്കൂൾ ഓഫ് ഡ്രാമയിലെ രജനികാന്തിന്‍റെ സഹപാഠിയുമായ ശ്രീനിവാസൻ ഓർത്തെടുക്കുന്നു. ചെയിമ്പര്‍ ഓഫ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന ശ്രീനിവാസൻ ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്‍ ആയ രജനികാന്തിനെ ക്ലാസ്മേറ്റ് ആയിരുന്നു.

ഈ അടുത്ത് ശ്രീനിവാസന്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം രജനികാന്തിനെ കുറിച്ചുള്ള ഉള്ള തൻറെ ഓർമ്മകൾ പങ്കു വെച്ചു. രജനികാന്തിന് സ്ഥിരമായി പത്തുപതിനഞ്ചു മണി ഓര്‍ഡറുകള്‍ വരുമായിരുന്നു. പോസ്റ്റുമാൻ ക്ലാസ്സിൽ എത്തി ഇതൊക്കെ അദ്ദേഹത്തിന് നേരിട്ട് നല്കുക ആയിരുന്നു പതിവ്.

പലപ്പോഴും അദ്ദേഹം പോസ്റ്റുമാനെ ക്ലാസിന് പുറത്തുള്ള കെട്ടിടത്തിനു പുറകിലേക്ക് വിളിച്ചുകൊണ്ട് പോയി ആരും കാണാതെ ആയിരുന്നു, ഈ മണിയോര്‍ഡര്‍ കൈപ്പറ്റിയിരുന്നത്. ബാംഗ്ലൂരിലുള്ള തീര്‍ത്തൂം സാധാരണക്കാരായ അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ അയക്കുന്ന ഒന്നും രണ്ടും രൂപ അടങ്ങിയ മണിയോര്‍ഡറുകള്‍ ആയിരുന്നു അവയൊക്കെ.

കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് അദ്ദേഹം തമിഴ് സിനിമയിൽ ഉയരങ്ങൾ കീഴടക്കി. ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന പേര് മാറ്റി രജനികാന്ത് എന്ന പേര് നല്‍കിയതും ബാലചന്ദ്രന്‍ ആയിരുന്നു.

സിനിമയിൽ മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്തത്ര വലിയ നിലയിൽ അദ്ദേഹം എത്തിയപ്പോഴും തൻറെ പാവപ്പെട്ടവരായ സുഹൃത്തുക്കളെ ആരെയും അദ്ദേഹം മറന്നില്ല. രാജനീകാന്തിന്റെതായി ആദ്യം പുറത്തുവന്നത് ഒരു ഒരു കന്നട ചിത്രമായിരുന്നു എങ്കിലും അപൂർവ്വരാഗങ്ങൾ ആണ് ഇപ്പൊഴും രജനിയുടെ ആദ്യ ചിത്രമായി കരുതിപ്പോരുന്നത്.

Leave a Reply

Your email address will not be published.