പുരുഷൻ എന്ന് പറഞ്ഞാൽ അത് മമ്മൂക്ക ആണ്… സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഭ്രാന്താണ്… ജീജ സുരേന്ദ്രൻ…

പൗരുഷത്തിന്റെ പ്രതീകം ആയിട്ടാണ് മമ്മൂട്ടിയെ മലയാളികൾ കരുതുന്നത്. അദ്ദേഹത്തിൻറെ പ്രായം ഒരു വിഷയമേയല്ല. ഖനഗാംബീര്യമായ ശബ്ദവും ആകർഷകമായ ബോഡി ലാംഗ്വേജും മനംമയക്കുന്ന പേഴ്സണാലിറ്റിയും മമ്മൂട്ടിയെ മറ്റാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. മമ്മൂട്ടി എന്ന നടൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു വികാരമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അവർ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്നത്.

അമേരിക്കയിൽ തനിക്ക് രാജി എന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട്. അവരുടെ വാട്സ്ആപ്പ് പ്രൊഫൈൽ മമ്മൂട്ടിയാണ്. മമ്മൂട്ടി ഇന്നുവരെ അവരോട് മിണ്ടിയിട്ടില്ല. ഫേസ്ബുക്കിൽ കാണുന്നതും കേൾക്കുന്നതും എല്ലാം അവർ മമ്മൂട്ടിക്ക് മെസ്സേജ് അയച്ചു കൊടുക്കുകയും ചെയ്യും. കാരണം മമ്മൂട്ടി എന്നു പറയുന്നത് ഒരു ഭ്രാന്താണ്. അവർ മമ്മൂട്ടിക്ക് വോയിസ് മെസ്സേജ് പോലും അയക്കാറുണ്ട്. പക്ഷേ ഒരിക്കൽ പോലും മമ്മൂട്ടി റിപ്ലൈ ചെയ്യാറില്ല. നാട്ടിലെത്തുമ്പോൾ ആരുടെയെങ്കിലും കൈയ്യോ കാലോ പിടിച്ചു മമ്മൂട്ടിയെ കാണിച്ചു കൊടുക്കണം എന്ന് പറയാറുണ്ട്. അവർ അത്രത്തോളം മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നുണ്ട് എന്ന് ജീജ സുരേന്ദ്രൻ പറയുന്നു.

Screenshot 1923

സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത സ്ത്രീകൾ അതുപോലെതന്നെ വിവാഹം കഴിഞ്ഞ് കുട്ടികളുള്ള ആൾക്കാർ അങ്ങനെ എല്ലാവരും പറയുന്നത് പുരുഷനെന്നാൽ മമ്മൂട്ടി ആണ് എന്നാണ്. മമ്മൂട്ടിയെ ഒന്ന് കാണാൻ പറ്റുമോ ഒന്ന് കാണിച്ചു തരുമോ എന്നൊക്കെ പലരും തന്നോട് ചോദിക്കാറുണ്ട്. അവർക്ക് മമ്മൂട്ടിയുടെ പ്രായം ഒന്നും ഒരു പ്രശ്നമല്ല. മമ്മൂട്ടിയുടെ ഫിസിക് അവർക്ക് ഭ്രാന്താണ്. മമ്മൂട്ടി എന്നു പറഞ്ഞാൽ സ്ത്രീകൾക്ക് ഒരു ഭ്രാന്താണെന്ന് ജീജാസുരേന്ദ്രൻ പറയുന്നു.