പ്രമുഖ സീരിയല്‍ നടി അപ്സര തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നും നടി തനിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി അപ്സരയുടെ മുൻ ഭർത്താവ് കണ്ണൻ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ അപ്സരയ്ക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ അപ്സരയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ.
അപ്സര മൂലം തനിക്ക് ജോലി പോലും നഷ്ടപ്പെട്ടു എന്ന തരത്തിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ അങ്ങനെയല്ല. തന്റെ ജോലിക്ക് എതിരായി അവര്‍ ഒന്നും ചെയ്തിട്ടില്ല. ഒരുതരത്തിലും ജോലി തടസ്സപ്പെടുത്തിയിട്ടില്ല. വേർപിരിഞ്ഞതിനു ശേഷം താനും അപ്സരയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ജോലിയെ ബാധിക്കുന്ന തരത്തിൽ ഒന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചു.
താൻ അപ്സരയെ സംരക്ഷിക്കുന്നതിന് വേണ്ടിയോ അവരിൽ നിന്നും സിംപതി ലഭിക്കുന്നതിനോ വേണ്ടിയല്ല ഇത് പറയുന്നത്. സിംപതിക്ക് വേണ്ടി പലതും മുൻപ് ചെയ്തിട്ടുണ്ടെങ്കിലും അന്ന് സിംപതി പോയിട്ട് സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും ലഭിച്ചിട്ടില്ല. അതെല്ലാം കഴിഞ്ഞ കാര്യമാണ്. ഇപ്പോൾ പറയാനുള്ളത് ചെയ്യാത്ത കാര്യത്തിന് അപ്സരയെ കുറ്റപ്പെടുത്തരുത് എന്ന് മാത്രമാണ്. ചിലർ അപ്സരയുടെ ഇൻസ്റ്റഗ്രാമിൽ പച്ച തെറി വിളിച്ചു പറയുന്നതായി അറിഞ്ഞു. ആ മെസ്സേജ് കണ്ടപ്പോൾ വല്ലാത്ത വിഷമമായി. ആരും അപ്സരയെ വ്യക്തിപരമായി തെറി വിളിക്കരുത്. അപ്സരയ്ക്ക് തെറിവിളി കേൾക്കാൻ വേണ്ടി അല്ല താൻ അന്ന് ആ വീഡിയോ ഇട്ടത്. കുറച്ച് അഹങ്കാരവും എന്തും പറയാമെന്നും അവര്‍ക്ക് തോന്നലുണ്ടായതായി മനസ്സിലാക്കിയപ്പോഴാണ് വീഡിയോ ഇട്ടത്. ആളുകൾ സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷമുണ്ട്. താൻ ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. അപ്സര അവരുടെ ജീവിതവുമായി മുന്നോട്ടു പോകട്ടെ എന്നും കണ്ണൻ കൂട്ടിച്ചേർത്തു.