കന്യകയാണ് എന്ന കാരണത്തിന്റെ പേരിൽ ഒരു സ്ത്രീയെയും പുകഴ്ത്തേണ്ട യാതൊരു ആവശ്യവുമില്ലന്നു പ്രമുഖ ഗായിക ചിന്മയി ശ്രീപദ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ നിലപാട് കൊണ്ടും അഭിപ്രായ പ്രകടനം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള അവർ ഇപ്പോൾ നടത്തിയ ഈ പ്രസ്താവന സമൂഹ മാധ്യമത്തിൽ അടക്കം വലിയ ചർച്ചയായി മാറി. സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഒരു വീഡിയോയിലൂടെയാണ് അവർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
കുട്ടികൾ ലൈംഗികതയെ കുറിച്ചുള്ള അറിവുകൾ നേടേണ്ടത് ഒരിക്കലും അശ്ലീല വീഡിയോകളിൽ നിന്നുമല്ല. വ്യക്തമായതും ശരിയായതുമായ ലൈംഗിക വിദ്യാഭ്യാസം ഓരോ കുട്ടിക്കും നൽകേണ്ടതാണ്. ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന് പറഞ്ഞു പുകഴ്ത്തേണ്ട യാതൊരു ആവശ്യവുമില്ല എന്നും അത് അനാവശ്യമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത് എന്നും അവർ അഭിപ്രായപ്പെട്ടു. ആദ്യമായി ശാരീരിക ബന്ധം പുലർത്തിയതിനു ശേഷം രക്ത സ്രാവം ഉണ്ടാവുക ആണെങ്കിൽ സ്ത്രീകൾ ഉറപ്പായും വൈദ്യ സഹായം തേടുകയാണ് വേണ്ടത്. അതിൽ ഒട്ടും കാലതാമസം വരുത്തേണ്ട കാര്യമില്ല.
എല്ലാ കാലത്തും ശക്തമായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള വ്യക്തിയാണ് അവർ. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ജീവിതത്തെ മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതിനപ്പുറം അമ്പരപ്പിക്കുന്ന നിലപാടുകളിലൂടെ ശ്രദ്ധയും അംഗീകാരവും ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ് അവർ. നടനും സംവിധായകനുമായ രാഹുലിനെയാണ് ചിന്മയി വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. തന്റെ ഗർഭകാലത്തെ അനുഭവങ്ങളും വിശേഷങ്ങളും അവർ തന്‍റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിനു മുന്നിൽ പങ്കു വച്ചിട്ടുണ്ട്. ഈ വീഡിയോ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു.