വളരെയേറെ അഭിനയ ശേഷിയുള്ള നടനെന്ന് പേരെടുത്ത വ്യക്തിയാണ് സായികുമാർ. സായികുമാറിന്റെ അഭിനയ ശൈലിയും ഡയലോഗ് ഡെലിവറിയും എടുത്തു പറയേണ്ടത് തന്നെയാണ്. സ്വഭാവ നടനായും വില്ലനായും സായികുമാർ എല്ലാ കാലത്തും ഗംഭീരമായി തിളങ്ങിയിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ ഒപ്പം നിൽക്കുന്ന വില്ലനായി സായികുമാർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പകരം വയ്ക്കാൻ ഇല്ലാത്തതാണ്. ഇത്രയൊക്കെ അഭിനയശേഷിയുള്ള ഒരു നടനായിരുന്നിട്ട് കൂടി അദ്ദേഹം അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളിൽ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. ഇത് സംബന്ധിച്ച പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സായികുമാര്‍ കടുത്ത മദ്യപാനി ആയതുകൊണ്ടാണ് അവസരങ്ങൾ കുറയുന്നത് എന്നാണ് അണിയറ സംസാരം. ഇത് ശരി വയ്ക്കുന്ന ഒരു സംഭവത്തെ കുറിച്ച് സംവിധായകനായ കലാധരൻ ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തുകയുണ്ടായി.
സായികുമാർ അന്ന് ഒന്നും ആയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അത് അദ്ദേഹത്തിൻറെ തുടക്ക സമയമായിരുന്നു. ഒരു സീൻ എടുത്തു കൊണ്ടിരുന്നപ്പോൾ തന്നോട് വന്നു പറഞ്ഞു ഭാര്യ ഗർഭിണിയാണ് ബ്ലീഡിങ് ആയി പെട്ടെന്ന് കൊല്ലത്ത് പോകണമെന്ന്. അന്ന് ഉച്ചവരെ നിന്നാൽ സായികുമാറിന്റെ ഭാഗം പൂർണമായി തീരും. ഉച്ചവരെ നിൽക്കാൻ പറ്റുമെങ്കിൽ തീർക്കാം എന്നു അദ്ദേഹത്തിനോട് പറഞ്ഞു. അപ്പോള്‍ പോയേ പറ്റൂ വീട്ടിൽ നിന്നും നിന്ന് വിളിച്ചിരുന്നു സീരിയസ് ആണ് എന്ന് പറഞ്ഞു. അതോടെ താൻ സായികുമാറിനെ പോകാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് രണ്ടു മണിക്ക് താൻ ഹോട്ടലിൽ എത്തിയപ്പോൾ സായികുമാർ ബാറിൽ ഇരുന്ന് മദ്യപിച്ചു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. അത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. രണ്ടു മണിവരെ സെറ്റിൽ നിന്നിരുന്നെങ്കിൽ വർക്ക് തീരുമായിരുന്നു.
ജോലിയെക്കാള്‍ പ്രാധാന്യം മറ്റെന്തിനെങ്കിലും നൽകിയാല്‍ അങ്ങനെ സംഭവിക്കാം. പക്ഷേ കള്ളം പറയേണ്ട കാര്യമില്ല എന്ന് കലാധരൻ പറയുന്നു.