ലാലേട്ടൻ കളിക്കുന്നില്ലെന്ന് പറഞ്ഞാൽ ക്രിക്കറ്റിന് ഒന്നും സംഭവിക്കില്ല….. ടിനി ടോം…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗൽ നിന്നും മോഹൻലാൽ വിട്ടു നിൽക്കുന്നത് വലിയ വാർത്തയായിരുന്നു. ഇത് സംബന്ധിച്ച് ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമത്തിൽ തുടരുന്നുണ്ട്. ഇതേക്കുറിച്ച് അമ്മയുടെ സംഘടനാ ഭാരവാഹി കൂടിയായ നടൻ ടിനി ടോം പങ്കു വെച്ച വാക്കുകൾ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

സ്ഥിരമായി ഒരു ക്രിക്കറ്റ് ടീമിന് പ്രാക്ടീസ് കൊടുക്കുന്നതിനോ അത് മെയിന്‍റയിന്‍ ചെയ്തു കൊണ്ടുപോകുന്നതിനോ ഉള്ള സാമ്പത്തിക ശേഷി അമ്മയ്ക്കില്ല എന്ന് ടിനി ടോം പറയുന്നു. ഇത് കുഞ്ചാക്കോ ബോബൻ പേഴ്സണലായി നടത്തുന്ന സി ത്രീ എന്ന ക്ലബ്ബാണ്. അവരാണ് അമ്മയുടെ ലേബലിൽ ഇത്തവണ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഹൻലാൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്നും പിന്മാറിയതിനെ കുറിച്ചും ടിനി തന്റെ നിലപാട് വ്യക്തമാക്കി.

Screenshot 1891

മോഹൻലാൽ കളിക്കുന്നില്ല എന്ന് പറഞ്ഞാൽ ക്രിക്കറ്റിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ടീമിന് വേണ്ട എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് അദ്ദേഹം മാറി നിന്നതാണ്. കുഞ്ചാക്കോ ബോബന് സങ്കടം വരാനുള്ള പ്രധാന കാരണം കഴിഞ്ഞ തവണത്തെ കോച്ച് പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ കുഞ്ചാക്കോ ബോബനെ ബെഞ്ചിൽ ഇരുത്തി. കളിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് കുഞ്ചാക്കോ ബോബൻ സ്വന്തമായി ക്ലബ്ബ് തുടങ്ങിയത്. അങ്ങനെയാണ് നമ്മുടെ താരങ്ങൾ അതിൽ ജോയിൻ ചെയ്തത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ് എന്നും ഇത് എല്ലാവരും ചേർന്ന് ബോധപൂർവ്വം ഉണ്ടാക്കിയതാണ് എന്നും ടിനി ടോം അഭിപ്രായപ്പെട്ടു.

എല്ലായിപ്പോഴും ഏസിൽ ജീവിക്കുന്നവരാണ് സിനിമാക്കാർ എന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്. പക്ഷേ നമ്മുടെ ഒപ്പം ഉള്ള പിള്ളേരിൽ പലരും പറമ്പിൽ കളിക്കാൻ പോകുന്നവർ കൂടിയാണ് എന്ന് ടിനി അഭിപ്രായപ്പെട്ടു.