ആ ചിത്രത്തിൻറെ കഥ കേട്ട് മഞ്ജു എന്നോട് ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ… ശരിക്കും അതെന്നെ അത്ഭുതപ്പെടുത്തി… മഞ്ജു അഭിനയിക്കുമ്പോൾ കട്ട് പറയാൻ പോലും മറന്നു പോയി…. ടീ കെ രാജീവ് കുമാർ…

മഞ്ജു വാര്യർ വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. തൻറെ മാതാപിതാക്കളെ കൊന്ന നടേശൻ എന്ന ഭൂപ്രഭുവിനെ വകവരുത്താൻ തന്ത്രം മെനയുന്ന ഭദ്ര എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ മഞ്ജു വാര്യർ, തിലകൻ,  ബിജു മേനോന്‍ എന്നിവരാണ് പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാർ ആയിരുന്നു. ചിത്രത്തിലെ ഭദ്ര എന്ന കഥാപാത്രത്തെ മഞ്ജു വാര്യർ അസാധാരണമാം വിധം അവതരിപ്പിച്ചു. ഈ ചിത്രത്തിൻറെ കഥ പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംവിധായകന്‍ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടി.

ചിത്രത്തിൻറെ കഥ മഞ്ജു വാര്യർ കേട്ടത് അച്ഛൻറെയും അമ്മയുടെയും മുന്നിൽ വച്ചായിരുന്നു. ചിത്രത്തിൻറെ കഥ പറയുമ്പോൾ തന്നെ മഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവർ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മഞ്ജു നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പിന്നീട് തന്നോട് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞു പുറത്തേക്ക് കൂട്ടികൊണ്ടു പോയി. 

Screenshot 1888

ചിത്രത്തിൻറെ കഥ മുഴുവൻ കേട്ടു കഴിഞ്ഞതിനു ശേഷം മഞ്ജുവാര്യർ തന്നോട് ഒറ്റ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ എന്ന് അദ്ദേഹം പറയുന്നു.  ഇതിൽ നഗ്നതയുണ്ടോ എന്നതായിരുന്നു മഞ്ജുവിന്റെ ചോദ്യം. താൻ, ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും മഞ്ജു വാര്യർ ഈ സിനിമ ചെയ്യാൻ സമ്മതം മൂളി. ആ പ്രായത്തിൽ ഇത്തരം ഒരു കഥ കേൾക്കുമ്പോൾ തന്നെ അത് വളരെ സമഗ്രമായി മനസ്സിലാക്കാനുള്ള ഒരു ഉൾക്കാഴ്ച മഞ്ജുവിന് ഉണ്ട്. അത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്താണോ തന്റെ മനസ്സിൽ ഉണ്ടായിരുന്നത് അത് വളരെ കൃത്യമായി തന്നെ മഞ്ജുവിന് വായിച്ചെടുക്കാൻ കഴിഞ്ഞു. മഞ്ജു അഭിനയിക്കുമ്പോൾ പലപ്പോഴും കട്ട് പറയാൻ പോലും താൻ മറന്നു പോയി എന്ന് രാജീവ് കുമാർ പറയുന്നു.