കഴിഞ്ഞ ദിവസമാണ് തമിഴകത്തെ ആകമാനം ഞെട്ടിച്ച ഒരു വെളിപ്പെടുത്തൽ മാധ്യമപ്രവർത്തകനായ രംഗനാഥന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇന്ത്യൻ സിനിമാ ലോകത്തെ അടക്കിവാണ മാദക റാണിയായ സിൽക്ക് സ്മിതയുടെ മൃതശരീരം പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് അദ്ദേഹം പറയുന്നു. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.
പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനു വേണ്ടി എത്തിച്ച സിൽക്ക് സ്മിതയുടെ നഗ്നശരീരം പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാധ്യത ഏറെയാണ് എന്ന് അദ്ദേഹം പറയുന്നു. പലപ്പോഴും മോര്‍ച്ചറിയിലും പോസ്റ്റുമോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാര്‍ മദ്യപിച്ചിട്ടാണ് ഈ ജോലി ചെയ്യുന്നത്. ഇത്തരത്തിലുള്ള ജോലികൾ ചെയ്യാൻ എല്ലാവരെക്കൊണ്ടും പറ്റില്ല. ഇവർ രാവിലെ ജോലിക്ക് കയറുമ്പോൾ മുതൽ തന്നെ നന്നായി മദ്യപിക്കാറുണ്ട്. ആരും അതിനെ എതിർക്കാറുമില്ല.
ഡോക്ടർ സമീപത്തു നിന്ന് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുക മാത്രമേയുള്ളൂ. മൃതദേഹം കീറി മുറിക്കുന്നതും ആന്തരിക അവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും ശരീരഭാഗങ്ങൾ മുറിച്ചെടുക്കുന്നതും പിന്നീട് ഡോക്ടർ പറയുന്നത് അനുസരിച്ച് തുന്നിക്കെട്ടി കുളിപ്പിച്ചു വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതും എല്ലാം ജീവനക്കാരാണ്. വളരെയധികം ധൈര്യം വേണ്ടുന്ന ഒരു ജോലിയാണ് ഇത്. അതുകൊണ്ടാണ് പലപ്പോഴും ഇത് ചെയ്യുന്ന ജീവനക്കാർ മദ്യപിക്കാറുള്ളത്.
വെള്ളിത്തിരയിലെ സ്വപ്ന നായികയായിരുന്ന സിൽക്ക് സ്മിത മരിക്കുമ്പോൾ അവർക്ക് 35 വയസ്സ് മാത്രമായിരുന്നു പ്രായം. പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി എത്തിച്ച മൃതദേഹം പിന്നീട് കൈകാര്യം ചെയ്തത് ആശുപത്രിയിലെ ജീവനക്കാരാണ്. അവർ സ്മിതയുടെ ശരീരത്തെ പ്രാപിച്ചിരിക്കാമെന്ന് രംഗനാഥൻ പറയുന്നു. ഏതായാലും ഇയാളുടെ ഈ വെളിപ്പെടുത്തൽ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തു വന്നത്. സാധാരണ ഒരാളും ഈ രീതിയിൽ ചിന്തിക്കില്ല എന്നും സ്ത്രീകളെ തങ്ങളുടെ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ആളുകളിൽ നിന്നു മാത്രമേ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാവൂകയുള്ളൂ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു.