കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജാ മാധവൻ രചന നിർവഹിച്ച നിലാവെട്ടം എന്ന പുസ്തകം സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തത്. പുസ്തകത്തിന് അവതാരക എഴുതിയിരിക്കുന്നതും സത്യന്‍ അന്തിക്കാട് തന്നെയാണ്. ഇതിൽ മഞ്ജു വാര്യരെ താന്‍ ആദ്യം കണ്ടു മുട്ടിയതിനെ കുറിച്ച് അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ലോഹിതദാസ് ആയിരുന്നു മഞ്ജുവിനെയും അമ്മയെയും തനിക്ക് പരിചയപ്പെടുത്തിയത് എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. സല്ലാപം എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ചാണ് താന്‍ ആദ്യമായി മഞ്ജുവിനെ കാണുന്നത്. പുതിയ പെൺകുട്ടിയാണ് നായിക, അപാരമായ അഭിനയ ശേഷിയുള്ള കുട്ടിയാണ് ആ കുട്ടിയെ ഒന്നു ശ്രദ്ധിച്ചു നോക്കൂ സത്യാ എന്ന് ലോഹിതദാസ് തന്നോട് പറഞ്ഞിരുന്നു.
സിനിമാ താരത്തിന്റെ പകിട്ട് ഒന്നുമില്ലാത്ത ഒരു പാവാടക്കാരി ആയിരുന്നു അന്നത്തെ മഞ്ജു വാര്യര്‍ . നമ്മുടെ വീടുകളിൽ കാണുന്ന സാധാരണക്കാരിയായ ഒരു പെൺകുട്ടി. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോൾ മഞ്ജു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അത്രത്തോളം അനായാസമായാണ് കഥാപാത്രമായി മഞ്ജു മാറിയത്. ആദ്യ ഷോട്ടിൽ തന്നെ മഞ്ജുവിലെ അഭിനയെത്രിയെ മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
മഞ്ജുവിന്റെ ഒപ്പം ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും വന്നിരുന്നു. അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്. തന്റെ നാടിൻറെ തൊട്ടടുത്തുള്ള ഗ്രാമത്തിൽ നിന്നാണ് അവർ വന്നത്. കണ്ണൂരിലാണ് ജോലി എന്നും അത് അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനുള്ള പ്ലാനിലാണ് എന്നും മഞ്ജുവിന്റെ അച്ഛൻ മാധവ വാര്യർ പറഞ്ഞിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ്. ഇന്നും അദ്ദേഹത്തിന് നിഴല്‍ ആയിട്ടാണ് ഗിരിജാ വാര്യരെ താൻ കണ്ടിട്ടുള്ളത്. ഒരേ നാട്ടുകാരായതിനാൽ താൻ ഇടയ്ക്കൊക്കെ മഞ്ജുവിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. കുടുംബപരമായി വളരെ അടുത്ത സൗഹൃദമായിരുന്നു തങ്ങൾക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.