മമ്മൂട്ടിയെക്കാൾ പ്രായം കുറവ്…. എന്നിട്ടും മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി നടൻ അലൻസിയർ…

ഇന്ന് മലയാള സിനിമയിൽ ഏറെ സജീവമായി നിറഞ്ഞു നിൽക്കുന്ന നടനാണ് അലൻസിയർ. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ അഭിവാജ്യ ഘടകമാണ് ഇന്ന് അദ്ദേഹം. മലയാള സിനിമയിൽ ഏറെ സജീവമായി നിറഞ്ഞു നില്‍കുന്ന അദ്ദേഹം മമ്മൂട്ടിയുടെ പിതാവായി ഒന്നിലധികം ചിത്രങ്ങളില്‍ വേഷം ഇട്ടിട്ടുണ്ട്. മമ്മൂട്ടിയെക്കാൾ പ്രായം കുറവായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് തനിക്ക് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വരുന്നത് എന്ന് അദ്ദേഹം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

ഒരു അഭിനേതാവിനെ സംബന്ധിച്ച് അവരുടെ മീഡിയം എന്നു പറയുന്നത്  ശരീരമാണ്. ശരീരമാണ് ഒരു നടന്റെ ടൂൾ. താൻ രണ്ടു ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്നെ ശരീരം കാത്തു സൂക്ഷിക്കാൻ അറിയാം. ശരീരം എങ്ങനെയാണ് കാത്തു സൂക്ഷിക്കേണ്ടത് എന്ന് തനിക്കും അറിയാം എങ്കിലും ഇപ്പോൾ അതൊന്നും അത്ര ശ്രദ്ധിക്കാറില്ലന്നു അദ്ദേഹം പറയുന്നു.

Screenshot 1861

താൻ ശരീരം നന്നായി കാത്തു സൂക്ഷിക്കാത്തത് കൊണ്ടാണ്  തനിക്ക് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വരുന്നത്. പ്രായമുള്ള ഒരാളായി അഭിനയിക്കണം എങ്കിലും അതിന് യോജിക്കുന്ന ഒരു ശരീരം വേണം. ഒരു അഭിനേതാവ് എന്ന നിലയിൽ ശരീരം വളരെ നന്നായി പരിപാലിക്കണം. അവനവൻറെ ജീവിതം ഏത് രീതിയിലാകണം എന്ന് ഓരോ വ്യക്തിയും സ്വയം തീരുമാനിക്കുകയും തിരഞ്ഞെടുക്കുകയും വേണം. പണ്ട് ശരീരം വളരെ നന്നായി സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്നും അലൻസിയർ
പറയുകയുണ്ടായി.