നരേഷിന് 1500 കോടിയുടെ സ്വത്തുണ്ട്… ആ പണം കണ്ടു മോഹിച്ചാണ് പവിത്ര നരേഷിനെ വിവാഹം കഴിച്ചത്…. ഗുരുതരമായ ആരോപണങ്ങളുമായി പവിത്രയുടെ മുന്‍ ഭര്‍ത്താവ്…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു നടി പവിത്രയുടെയും നടൻ നരേഷിന്റെയും വിവാഹം. നരേഷിന്റെ നാലാമത്തെ വിവാഹമായിരുന്നുവെങ്കിൽ പവിത്രയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യത്തെ മൂന്നു ഭാര്യമാരിൽ നിന്നും വിവാഹ മോചനം നേടിയതിനു ശേഷമാണ് നരേഷ് പവിത്രയെ  വിവാഹം കഴിക്കുന്നത്. നരേഷിനെതിരെ അദ്ദേഹത്തിൻറെ മുൻ ഭാര്യ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പവിത്രയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടിയുടെ മുൻ ഭർത്താവും കന്നട നടനുമായ സുജേന്ദ്ര പ്രസാദ്. പവിത്ര ഇത്തരമൊരു ബന്ധത്തിന് തയ്യാറായിരിക്കുന്നതിന്റെ കാരണം നരേഷിന്റെ പണം ആണെന്ന് സുജേന്ദ്രപ്രസാദ് പറയുന്നു.

ആഡംബര ജീവിതത്തിനോട് വലിയ ഭ്രമം ഉള്ള വ്യക്തിയാണ് പവിത്ര എന്ന് സുജേന്ദ്രപ്രസാദ് പറയുന്നു. നരേഷ് അതി സംബന്നന്‍  ആണ്.  1500 കോടിയുടെ സ്വത്ത് വകകളാണ് നരേഷിന് ഉള്ളത്. നരേഷ് അന്തരിച്ച നടി വിജയ നിർമലയുടെ ഒരേയൊരു മകനാണ്. അവരുടെ എല്ലാ സ്വത്തു വകകൾക്കും ഒരേയൊരു അവകാശിയാണ് നരേഷ്. ഈ പണം മാത്രം ലക്ഷ്യം വച്ചാണ് പവിത്ര മഹേഷിനെ വിവാഹം കഴിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിൻറെ ആരോപണം.

Screenshot 1855

നരേഷിന്റെ ആദ്യത്തെ ഭാര്യ പ്രശസ്ത ഡാൻസ് മാസ്റ്റർ സീനുവിന്റെ മകളായിരുന്നു. ഈ ബന്ധം വേർപെടുത്തതിനു ശേഷം ആണ് അദ്ദേഹം രേഖ സുപ്രിയയെ വിവാഹം കഴിക്കുന്നത്. പിന്നീട് അവരെയും ഡിവോഴ്സ് ചെയ്ത നരേഷ് തന്നെക്കാൾ 20 വയസ്സ് പ്രായം കുറവുള്ള രമ്യ രഘുപതിയെ  വിവാഹം കഴിച്ചു. രമ്യമായുള്ള ബന്ധം വേർപെടുത്തിയതിനു ശേഷം ആണ് ഇപ്പോൾ അദ്ദേഹം തന്നെക്കാള്‍ 14 വയസ്സ് കുറവുള്ള പവിത്രയെ വിവാഹം കഴിച്ചത്.