ആ നടൻ മമ്മൂട്ടിക്ക് വെല്ലുവിളിയാകും എന്ന് കരുതിയിരുന്നു.. അയാള്‍ക്ക് മമ്മൂട്ടിയെക്കാള്‍ നിറവും പേഴ്സണാലിറ്റിയും ഉണ്ടായിരുന്നു… മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇപ്പോഴും നിൽക്കുന്നത് തന്ത്രം കൊണ്ടാണ്…. സ്റ്റാൻലി ജോസ്…

സിനിമാ ലോകത്ത് മമ്മൂട്ടിക്ക് ഒരു എതിരാളി ആകും എന്ന് താന്‍ കരുതിയിരുന്ന ആളായിരുന്നു അമ്പലപ്പുഴ രാമചന്ദ്രൻ ഒരു കാലത്ത് മലയാല്‍ സിനിമയില്‍ സജീവമായി നിറഞ്ഞു നിന്നിരുന്ന സ്റ്റാൻലി ജോസ്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തന്റെ ചിത്രത്തിലെ ഹീറോ ആയിരുന്നു അയാൾ. അയാൾക്ക് മറ്റൊരു ജോലിയും ഉണ്ടായിരുന്നു. പക്ഷേ ആ ജോലി വിട്ടു വരാൻ അദ്ദേഹം ഒരിയ്ക്കലും തയ്യാറായിരുന്നില്ല. എന്നിട്ട് കൂടി അദ്ദേഹം 180 ഓളം സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി അയാളുടെ അത്രയും വരില്ലായിരുന്നു. അയാളുടെ കളറും പേഴ്സണാലിറ്റിയും അങ്ങനെ ആയിരുന്നു. മമ്മൂട്ടിക്ക് അയാൾ ഒരു വലിയ വെല്ലുവിളിയാകും എന്നാണ് താൻ കരുതിയിരുന്നതെന്ന് സ്റ്റാന്‍ലി ജോസ് പറയുന്നു.

Screenshot 1828എന്നാൽ മമ്മൂട്ടിക്കും മോഹൻലാലിനും പിടിച്ചു നിൽക്കാനുള്ള ചില തന്ത്രങ്ങൾ കൂടിയുണ്ട്. അതിൽ ചിലതാണ് ബിനാമികളെ കൊണ്ട് പടം എടുപ്പിക്കുക എന്നത്. ഇയാൾക്ക് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അത്തരം കാര്യങ്ങൾ ഒന്നും അയാൾക്ക് അറിയില്ലായിരുന്നു. മമ്മൂട്ടിയും  മോഹൻലാലുമൊക്കെ ഇപ്പോഴും നിൽക്കുന്നത് തന്ത്രം കൊണ്ടാണ്. ജനങ്ങൾക്ക് ഇപ്പോഴും ഇവർ വേണമെന്ന് ഒരു നിർബന്ധവുമില്ല. നേരത്തെ നടന്മാർ എന്ന് പറയാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാം ആവർത്തനവിരസതയാണ്. വ്യത്യസ്തമായ റോളുകൾ ചെയ്യാൻ അവർക്ക് കഴിയാത്ത അവസ്ഥ വന്നു. അതുകൊണ്ടാണ് പുതുമുഖങ്ങളുടെ പടങ്ങൾ  ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ന്യൂജനറേഷൻ ചിത്രങ്ങൾക്ക് ഒരു പ്രശ്നമുണ്ടെന്നും നിലവിൽ റിയലിസ്റ്റിക് സിനിമകൾ ആളുകൾ മടുത്തു തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.