അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്… ഇതിൽ കൂടുതൽ വിശദീകരിക്കാൻ പറയരുത്… ഞാൻ ചെയ്യില്ല… നവ്യാ നായർ…

ഒരുകാലത്ത് ചലച്ചിത്ര മേഖലയിൽ  നായികമാരെ ഒതുക്കുവാനുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നിട്ടുണ്ടെന്ന് നടി നവ്യ നായർ. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്നത്തെ നായികമാർ പണ്ടുള്ളവരെക്കാൾ വളരെ സപ്പോർട്ടീവ് ആണ് എന്ന് നവ്യ പറയുന്നു. തന്റെ ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്ററിൽ മഞ്ജു വാര്യരാണ് ഓഡിയൻസിനെ അഡ്രസ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രൊഡക്ഷനിൽ ഉള്ളവർ പറഞ്ഞപ്പോൾ തന്നെ മഞ്ചുവിന് വലിയ സന്തോഷമായിരുന്നു. ഒരു നായികയെ ഒതുക്കാൻ മറ്റു നായികമാർ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോൾ നിലവിലില്ല എന്ന് നവ്യ പറയുന്നു. പണ്ട് ഇത്തരത്തിലുള്ള രീതികൾ ധാരാളം ഉണ്ടായിരുന്നു. അതുപോലെയുള്ള ചില അനുഭവങ്ങൾ കുറച്ചൊക്കെ തനിക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും വിശദീകരിക്കാൻ തന്നോട് പറയരുത്, അതിന് തന്നെക്കൊണ്ട് കഴിയില്ല. ചിലരൊക്കെ തനിക്കെതിരെ പ്രവർത്തിച്ചിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അതിൻറെ പൂർണമായ വിശദാംശം പറഞ്ഞു തരാൻ തന്നെ കൊണ്ട് കഴിയില്ല എന്നും നവ്യ പറഞ്ഞു.

Screenshot 1821
സിനിമ ലോകത്ത് ആർക്കും ആരോടും സ്ഥിരമായ ബന്ധങ്ങളില്ല എന്ന് പല പ്രമുഖരും നേരത്തെയും പറഞ്ഞിട്ടുണ്ട്. വിജയത്തിനപ്പുറം ഒന്നും സിനിമ ആവശ്യപ്പെടുന്നുമില്ല,അങ്ങനെ ആഗ്രഹിക്കുന്നുമില്ല. വിജയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും വലിയൊരു വിഭാഗം ചലച്ചിത്ര പ്രവർത്തകരും തയ്യാറാകും. ഇത് ഒട്ടുമിക്ക താരങ്ങളും തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരാൾക്ക് ഉയർന്നു വരുന്നതിനു വേണ്ടി മറ്റൊരാളെ ഇടിച്ചു താഴ്ത്തുന്ന രീതി പണ്ടു മുതൽ തന്നെ സിനിമാ മേഖലയിൽ നിലനിൽക്കുന്നുണ്ട്  എന്ന വെളിപ്പെടുത്തല്‍ നേരത്തെയും  ഉണ്ടായിട്ടുണ്ട്. അത് ശരി വക്കുകയാണ് ഇപ്പോള്‍ നടി നവ്യാ നായർ.