ഞാൻ ഒരു പുകയും കണ്ടില്ല.. എറണാകുളത്തുള്ളവർ അരാഷ്ട്രീയരാണ്… ആരോപണങ്ങൾ സംസ്ഥാന സർക്കാരിനെ തകർക്കാൻ വേണ്ടി… സംവിധായകൻ ആഷിക് അബു…

കഴിഞ്ഞ ദിവസമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം പൂര്‍ണമായി അണയ്ക്കാന്‍ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞത്. പത്തു ദിവസത്തിലകം കൊച്ചിയുടെ അന്തരീക്ഷം നിറയെ പുകപടലങ്ങൾ നിറഞ്ഞു നിൽക്കുകയായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും സർക്കാര്‍ സംവിധങ്ങള്‍ക്ക് തീ അണക്കാൻ കഴിയാതെ വന്നത് വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. സമൂഹ മാധ്യമത്തിൽ അടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തു വന്നു. ഒരു ജനതയുടെ തന്നെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന തരത്തിൽ പുകപടലം കൊച്ചിയെ മൂടിയിരുന്നു. പലരും കൊച്ചി വിട്ടു പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. നിരവധി പ്രമുഖര്‍ ഇതിനെതിരെ രംഗത്തു വന്നു. ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തുമുള്ള പലരും കൊച്ചിയുടെ അവസ്ഥയിൽ രൂക്ഷമായി പ്രതികരിച്ച് സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കു വെച്ചു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രമുഖ സംവിധായകൻ ആഷിക് അബു സമൂഹ മാധ്യമത്തിൽ പങ്ക്  വച്ച ഒരു കുറിപ്പാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്.

Screenshot 1819

താൻ ഒരു ദിവസം കാക്കനാട് വരെ പോയിരുന്നുവെന്നും അവിടെയെങ്ങും ഒരു പുകയും കണ്ടില്ല എന്നും ആഷിക് അബു പറയുന്നു. തന്നെ തൃപ്പൂണിത്തുറയിൽ ഉള്ള അളിയൻ വിളിച്ചിരുന്നു. അവരുടെ ആരുടെയും കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയറാണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന എല്ലാ ആരോപണങ്ങളും ബോധപൂർവ്വം സംസ്ഥാന സർക്കാരിനെ തകർക്കാൻ വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെ പറഞ്ഞു. ആഷിക് അബുവിന്റെ ഈ കുറുപ്പിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നു വരുന്നത്. ആഷിക് അബു ഭരിക്കുന്ന സർക്കാരിന്റെ കുഴലൂത്തുകാരൻ അതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്ന് ചിലർ കമൻറ് ചെയ്തു.