അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടത്… മദ്യപിച്ചും ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്… നടൻ പൊന്നമ്പലം പറയുന്നു…

ഒരുകാലത്ത് തമിഴ് സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന നടനായിരുന്നു പൊന്നമ്പലം. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. തമിഴിന് പുറമേ നിരവധി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വൃക്കയുടെ പ്രവർത്തനം നിലച്ച് അദ്ദേഹം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടപ്പിലായിരുന്നു. സംവിധായകനും ബന്ധവുമായ ജഗന്നാഥൻ അദ്ദേഹത്തിന് വൃക്ക ദാനം ചെയ്തതോടെയാണ് ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിൽ തുടരുകയാണ്. ഈ അവസരത്തിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറഞ്ഞത്.

അച്ഛന് നാലു ഭാര്യമാർ ആണ്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ തന്റെ മാനേജരായി കുറച്ചുനാൾ ജോലി ചെയ്തിരുന്നു. അയാൾ ബിയറിൽ വിഷം കലക്കി തന്നു. സ്ലോ പോയിസൺ പലപ്പോഴായി തന്നിട്ടുണ്ട്. വീടിൻറെ മുന്നിൽ കൂടോത്രം ചെയ്തു കുഴിച്ചിട്ടു. ഇതെല്ലാം ആരോഗ്യത്തെ മോശകരമായി ബാധിച്ചു. ഒപ്പം ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതിനെക്കുറിച്ച് എല്ലാം മനസ്സിലായത്. താൻ നല്ല രീതിയിൽ ജീവിക്കുന്നതിനുള്ള അസൂയയിൽ ആണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് പൊന്നമ്പലം പറയുന്നു.

Screenshot 1814
കമലഹാസനും ചിരഞ്ജീവിയും ഉൾപ്പെടെയുള്ള താരങ്ങൾ തന്നെ കാണാൻ വരികയും സഹായിക്കുകയും ചെയ്തു എങ്കിലും അജിത്ത്, വിജയ് ,വിക്രം ഇവരൊന്നും ഒന്നു വിളിച്ചു പോലും തിരക്കിയില്ലന്ന് പൊന്നമ്പലം പറയുന്നു. സ്വന്തം സഹോദരനെ പോലെയാണ് അജിത്തിനെ കണ്ടത്. പണം തരാനല്ല, വിളിച്ച് സുഖമാണോ എന്ന് അന്വേഷിക്കുമെന്നെങ്കിലും കരുതി. മദ്യപിച്ചും ലഹരി മരുന്നു കഴിച്ചും വൃക്ക നഷ്ടപ്പെട്ടു എന്നാണ് പലരും കരുതിയത്. പക്ഷേ അങ്ങനെയുള്ള വ്യക്തിയല്ല താനെന്ന് അദ്ദേഹം പറയുന്നു.