ഹാസ്യതാരമായെത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പൊന്നമ്മ ബാബു. എല്ലാത്തരം വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ച കലാകാരിയാണ് അവര്‍. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
താൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 25 വർഷത്തിൽ കൂടുതലാകുന്നു. ഇനീ വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്. കൂടുതലായി സീരിയലുകൾ ചെയ്യുന്നത് അതുകൊണ്ടാണ്. ഈ ഫീൽഡിൽ തന്നെ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. മിസ്സിസ് ഹിറ്റ്ലർ സൈറ്റിൽ നിന്നും സിനിമയുടെ സെറ്റിലേക്ക് ചെന്ന് മേക്കപ്പ് ചെയ്ത ശേഷം തന്നെ ആർക്കും മനസ്സിലായില്ലെന്ന് പൊന്നമ്മ പറയുന്നു. കോളനിയിലെ ഒരു സ്ത്രീയാണ് തന്റെ കഥാപാത്രം. ഭർത്താവിനെ ഏഷനി കൂട്ടുന്ന ഒരു കഥാപാത്രം. അതില്‍ ഏറ്റവും രസകരമായ കാര്യം മേക്കപ്പ് ഇട്ടുകഴിഞ്ഞപ്പോള്‍ തന്നെ അര്‍ക്കും മനസ്സിലായില്ല എന്നതാണ്. ഇപ്പോൾ കറുത്ത ആളുകൾക്കാണ് കൂടുതൽ ഡിമാൻഡ്. എന്ത് ചെയ്യാനാണ്. വെളുത്തു പോയത് തന്റെ കുറ്റമാണോ. കുറച്ചു കരിയോയിൽ വാങ്ങി വച്ചിട്ടുണ്ട്. കറുക്കാൻ ആണേൽ അത് വാരി തേച്ച് അഭിനയിക്കും. ഇത് കൂടാതെ ഇന്ദ്രജിത്തിന്റെയും അനു സിത്താരയുടെയും ഒപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അതിൽ യുകെയിൽ നിന്ന് വരുന്ന ഒരു കഥാപാത്രമാണ്. മുടി ബോബ് ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിനു വേണ്ടി സ്കർട്ട് ഇടാമെങ്കിലും ഷോട്ട്സ് ഇടാൻ പറ്റില്ല. ആ പ്രായം കഴിഞ്ഞു. ഷാരൂഖിന്റെ അമ്മ വേഷം ആണെങ്കിൽപ്പോലും ഷോർട്സ് ഇട്ട് അഭിനയിക്കില്ലന്ന് പൊന്നമ്മ ബാബു പറയുന്നു.