ലഹരി വസ്തുവായ എം ഡി എം ഐ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും അത് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങൾ ചിത്രത്തില്‍ ഉണ്ടെന്നും പറഞ്ഞ് ഡിസംബർ 30ന് തീയറ്ററിൽ എത്തിയ ഒമര്‍ ലുലു ചിത്രം നല്ല സമയം തീയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു . തുടര്‍ന്നു ഈ ചിത്രത്തിനെതിരെ എക്സൈസ് വകുപ്പ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഈ കേസ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. ചിത്രത്തിൻറെ സംവിധായകൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. മാത്രമല്ല തന്റെ ചിത്രം ഓ ടി ടിയിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ഈ ചിത്രത്തിന്റെ ഒ ടീ ടീ റിലീസ്സിന്‍റെ ഭാഗമായി വിളിച്ച് ചേര്ത്ത പ്രസ് മീറ്റിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഒരു സിനിമയിലെ ഏറ്റവും വലിയ പ്ലോട്ട് എന്ന് പറയുന്നത് റിവഞ്ച് ആണ്. അങ്ങനെയാണെങ്കിൽ പോലീസുകാർ അതിനെതിരെ കേസെടുക്കണ്ടേ എന്ന് അദ്ദേഹം ചോദിക്കുന്നു. നായകൻറെ അമ്മയെ കൊല്ലുന്നു, അല്ലെങ്കിൽ പെങ്ങളെ കൊല്ലുന്നു, പിന്നെ നായകൻ അവരെ തിരിച്ചു കൊല്ലുന്നു. അങ്ങനെ ആണെങ്കിൽ എല്ലാ സിനിമകൾക്കെതിരെയും കേസെടുക്കണം എന്ന് ഒമർ ലുലു പറഞ്ഞു. സാഗർ ഏലിയാസ് ജാക്കി കള്ളക്കടത്ത് നടത്തുന്നതിനെതിരെ കേസെടുക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. സിനിമയെ സിനിമയായി കണ്ടാൽ മാത്രമേ നമുക്ക് അത് നന്നായി ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഒമർ ലുലു പറഞ്ഞു.