തകർക്കാൻ ഇങ്ങനെ ഒരുപാട് പേർ വന്നുകൊണ്ടിരിക്കും…. ഞാൻ ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല… പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വിശദീകരിച്ച് റോബിൻ രാധാകൃഷ്ണൻ…

റോബിൻ ചർദ്ദിക്കുന്നതായി അഭിനയിച്ച് ഒരു വീഡിയോ ചിത്രീകരിച്ചു എന്ന് ആരോപിച്ച്  കഴിഞ്ഞ ദിവസം ആരവ് എന്ന യുവാവ് ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. റോബിൻ പറഞ്ഞത് പ്രകാരം വീഡിയോ എടുത്തതാണെന്നും ആ വീഡിയോയിൽ റോബിൻ അഭിനയിക്കുകയായിരുന്നു എന്നുമാണ് ആരവിന്റെ ആരോപണം. ഈ സംഭവം വലിയ ചർച്ചയായി മാറിയിരുന്നു. എന്നാല്‍ അതിലൊന്നും റോബിൻ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹം.

കോഴിക്കോട് ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് ആ സംഭവം നടന്നത്. അന്ന് തീരെ വയ്യായിരുന്നു. ട്രാവലിംഗ്,  പനി, എല്ലാം കൊണ്ടും വയ്യാതെ കിടപ്പിലായിരുന്നു. അന്ന് അവിടെ തന്നെ കാണാൻ ചിലർ വന്നപ്പോഴും താൻ കിടക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ഒരു മണിക്കൂർ താമസിച്ചാണ് എത്തിയത്. അന്ന് ഒപ്പമുണ്ടായിരുന്നവർ സംഘാടകരെ വീഡിയോ കോൾ ചെയ്യട്ടെ എന്ന് ചോദിച്ചിരുന്നു. ഇനി ഛർദ്ദിക്കുകയാണെങ്കിൽ വീഡിയോ എടുത്ത് വച്ചേക്കാനും പറഞ്ഞു. കാരണം ആ പരിപാടിക്ക് വേണ്ടി അവർ നേരത്തെ തന്നെ തനിക്ക് 3 ലക്ഷം രൂപ തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് തീരെ വയ്യാതായാൽ കാണിക്കാൻ വേണ്ടി ഒരു സേഫ്റ്റിക്കായി വീഡിയോ എടുത്തു വച്ചത്.

Screenshot 1791

അത് എവിടെയും ഇടാൻ വേണ്ടി എടുത്ത വീഡിയോ അല്ല. വയ്യാതിരുന്നിട്ടും ആ ഉദ്ഘാടനത്തിന് പോയി. അന്ന് ഒരു സേഫ്റ്റിക്ക് വേണ്ടി എടുത്ത വീഡിയോയാണ് ഇപ്പോൾ മാസങ്ങൾക്ക് ശേഷം തനിക്കെതിരെ പുറത്തു വിട്ടിരിക്കുന്നത്. ഛർദ്ദിക്കുന്നത് ഇത്ര വലിയ പ്രശ്നമാണോ എന്ന് റോബിൻ ചോദിക്കുന്നു. ഛർദ്ദിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലേ . താൻ ആ വീഡിയോ എവിടെയും ഇട്ട് സിംപതി പിടിച്ചു പറ്റിയിട്ടില്ല. ആ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് തൻറെ കയ്യിൽ നിന്നുമല്ല. തന്റെ അനുവാദമില്ലാതെയാണ് അത് പുറത്തു വിട്ടത്. താൻ അവർക്കെതിരെ പരാതി കൊടുക്കേണ്ടതാണ്. കാരണം താൻ മോശക്കാരൻ ആണെന്ന് വരുത്തി തീർക്കാനാണ് അവർ ആ വീഡിയോ ഇട്ടത്. തകർക്കാൻ ഒരുപാട് പേർ വന്നുകൊണ്ടിരിക്കും. പക്ഷേ താൻ അതൊന്നും മൈന്‍റ് ചെയ്യുന്നില്ലന്ന് റോബിൻ പറയുന്നു.