മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അഞ്ജന അപ്പുക്കുട്ടൻ. മിനി സ്ക്രീനിൽ വരുന്ന സ്കിറ്റുകളിൽ സജീവ സാന്നിധ്യമാണ് അവർ . നിരവധി സീരിയലുകളിലും സിനിമയിലും കോമഡി വേഷങ്ങൾ ചെയ്തിട്ടുള്ള അവർ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരി കൂടിയാണ്. അതുകൊണ്ടുതന്നെ കുടുംബ പ്രേഷകർക്കിടയിൽ നിരവധി ആരാധകരാണ് അവർക്കുള്ളത്. ഒരേസമയം കലാ ലോകത്തും അതേപോലെ തന്നെ സോഷ്യൽ മീഡിയയിലും അഞ്ജന സജീവമാണ്. ഇപ്പോഴത്തെ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ താൻ എടുത്തിരിക്കുന്ന ഒരു ശപഥത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിലവിൽ ഒരു കടുത്ത ശപഥമാണ് താൻ എടുത്തിരിക്കുന്നത് എന്നും ആ ശപഥം പൂര്ത്തിയാക്കിയതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്നാണ് അവർ പറയുന്നത്.
തനിക്ക് നിരവധി പ്രണയങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു അവര്‍ പറയുന്നു . തന്നോടു പ്രണയം നടിച്ച് പലരും വന്നു. പക്ഷേ അങ്ങനെ വന്നവര്‍ എല്ലാവരും തന്നെ ഒടുവിൽ തന്നെ തേച്ചിട്ട് പോയി . അതുകൊണ്ട് ഒരാളെ എങ്കിലും തിരിച്ചു തേക്കാതെ താൻ വിവാഹം കഴിക്കില്ല എന്ന് അഞ്ജന പറയുന്നു. അത് തന്റെ ശപഥമാണ് . അത് പൂര്‍ത്തിയാക്കാതെ താന്‍ എന്തായാലും മറ്റൊരു വിവാഹം കഴിക്കുകയില്ല എന്നു അഞ്ജന തീര്‍ത്തു പറയുന്നു. അതേസമയം ഇപ്പോൾ തനിക്ക് പ്രണയം ഒന്നുമില്ല എന്നും അവർ അഭിപ്രായപ്പെട്ടു. ഏതായാലും താരത്തിന്റെ ഈ അഭിപ്രായ പ്രകടനം വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.