18കാരന്‍ മകന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ചു…. വിമര്‍ശനം വ്യാപകമായതോടെ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ…

തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ പ്രാധാന്യമുള്ള വ്യക്തിയാണ് ഉദയനിധി സ്റ്റാലിൻ. നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിലവിൽ രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയിരിക്കുകയാണ്. അഭിനയത്തിന് പുറത്തുള്ള തന്റെ പുതിയ പ്രവർത്തന മേഖലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്. ഇപ്പോൾ തമിഴ്നാട് സർക്കാരില്‍ യുവജനക്ഷേമവും,  കായിക വകുപ്പുകളും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അദ്ദേഹം. ഉദയനിധി സ്റ്റാലിന്‍റെ മകനാണ് ഇൻപ നിധി. ഇപ്പോൾ ഇൻപ നിധി ആണ് വാർത്തകളിൽ നിറയെ. അതിന് കാരണം ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതാണ്.

ഇൻപ നിധിയുടെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കാമുകിയുടെ ഒപ്പം ഉള്ള സ്വകാര്യ ചിത്രങ്ങൾ വലിയതോതിൽ പ്രചരിച്ചു. അപ്പോഴൊക്കെ ഉദയനിധി സ്റ്റാലിൻ മൗനം പാലിച്ചു. ഉദയനിധിയുടെ മൗനം വലിയ ചർച്ചാ വിഷയമായി മാറിയതോടെ അദ്ദേഹം തന്നെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ.

Screenshot 1770

തന്റെ മകന് ഇപ്പോൾ 18 വയസ്സ് തികഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മകൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് വലിയ പരിമിതികൾ ഉണ്ട്. താനും ഭാര്യയും മകനും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങളെല്ലാം പൊതു സമൂഹത്തിന്റെ മുന്നിൽ പറയാൻ കഴിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഉദയനിധിയുടെ പ്രതികരണം സോഷ്യൽ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങി എന്ന് തന്നെ പറയാം. സ്വന്തം മകനായിരുന്നിട്ടു കൂടി സ്വകാര്യ വിഷയങ്ങളിൽ ഇടപെടാതിരിക്കാൻ അദ്ദേഹം കാണിക്കുന്ന പക്വത ഏറെ ശ്രദ്ധേയമാണ്. അത് അഭിനന്ദനാർഹമാണ് എന്ന് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നു.