സീരിയൽ താരമായ അപ്സരക്കെതിരെ മുൻ ഭർത്താവ് കണ്ണൻ രംഗത്ത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് അപ്സരയ്ക്കെതിരെ കണ്ണൻ ഉന്നയിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇവർക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. താനും അപ്സരയും ബന്ധം വേർപെടുത്തിയിട്ട് നാലുവർഷത്തിനു മുകളിലായെങ്കിലും താനിതുവരെ പുതിയൊരു ജീവിതത്തിന് ശ്രമിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അപ്സരയും അവരുടെ ഇപ്പോഴത്തെ ഭർത്താവിനെയും പലയിടത്തു വച്ചും കണ്ടിട്ടുണ്ട്. അപ്പോഴൊന്നും അവര്‍ പ്രതികരിച്ചിട്ടില്ല. എന്നാൽ തന്നെ ബോധപൂർവ്വം മോശക്കാരനാക്കാൻ ശ്രമിക്കുകയാണ് അവര്‍ ചെയ്തത്.
മുൻ ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തിയത് ദേഹോപദ്രവം കൊണ്ടാണ് എന്ന് അവർ പറഞ്ഞു പ്രചരിപ്പിച്ചു. എല്ലാ കുടുംബത്തിലും ഉള്ള പ്രശ്നങ്ങൾ മാത്രമേ തനിക്കും അപ്സരക്കുമിടയിൽ ഉണ്ടായിട്ടുള്ളൂ എന്ന് കണ്ണൻ പറയുന്നു.
എന്നാൽ താൻ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട് എന്നും ഒടുവിൽ രണ്ടാളും സന്തോഷത്തോടെ വേർപിരിഞ്ഞതാണെന്നും അപ്സര പറയുകയുണ്ടായി. സത്യം അതല്ല. താനും അപ്സരയും ഒരുമിച്ചു താമസിച്ചപ്പോൾ വാടകയ്ക്ക് എടുത്ത വീട്ടിൽ താൻ ഇപ്പോഴും തനിച്ചാണ് താമസ്സിക്കുന്നത്. ഇനിയെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് തന്റെ ഭാവിയെ ബാധിക്കും. അപ്സരയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഇതുവരെ പോയിട്ടില്ല. അതുപോലെതന്നെ അവരെ മോശക്കാരി ആക്കാനോ പരിഹസിക്കാനോ ഏതെങ്കിലും തരത്തിൽ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല. തന്നെ ഒഴിവാക്കി പോയപ്പോൾ അവർക്ക് വഴി മാറി കൊടുക്കുക മാത്രമാണ് ചെയ്തത്.
തന്റെ ഒപ്പം ജീവിക്കുമ്പോൾ പോലും അപ്സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. താനത് കയ്യോടെ പൊക്കി. ഇത് സംഭവിക്കുന്നത് അപ്സരയുടെ വീട്ടിൽ നിന്നാണ്. അതുകൊണ്ടുതന്നെ
സ്വന്തം വീട്ടുകാരുടെ മുന്നിൽ പോലും അപ്സരയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. ആ വിഷയത്തോട് കൂടി തന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അപ്സര എത്തി. അങ്ങനെയാണ് അപ്സര അവരുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുന്നതും തനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുന്നതും. അപ്സര അവരുടെ ജീവിതവുമായി മുന്നോട്ടു പോകട്ടെ, പക്ഷേ തന്നെ തന്റെ വഴിക്ക് വിടണമായിരുന്നു. എന്നാൽ അതല്ല അവർ ശ്രമിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോയുമായി വരേണ്ടി വന്നതെന്നും കണ്ണൻ പറയുകയുണ്ടായി.