മലയാള സിനിമയിൽ ഇപ്പോൾ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് പ്രമുഖ നടി പ്രിയാ മണി അഭിപ്രായപ്പെട്ടു. വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഷാർജയിൽ വച്ച് ആസ്റ്റര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെ ആണ് അവർ ഇത്തരം ഒരു അഭിപ്രായം പങ്കു വെച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാളം ചലച്ചിത്ര മേഖലയിൽ സ്ത്രീകളോടുള്ള സമീപനത്തിന് വളരെ വലിയ മാറ്റമാണ് സംഭവിച്ചിട്ടുള്ളത് എന്ന് അവർ അഭിപ്രായപ്പെട്ടു. ഇപ്പോൾ മലയാള സിനിമയിൽ നിരവധി സ്ത്രീ പക്ഷ സിനിമകളാണ് ഇറങ്ങുന്നത്. മുന്പ് അങ്ങനെ ആയിരുന്നില്ല. സ്ത്രീപക്ഷ സിനിമകള്‍ ഇറങ്ങുന്നത് അതിൻറെ തെളിവാണ് എന്നും പ്രിയാമണി പറഞ്ഞു.
മലയാള സിനിമയിൽ നായികയ്ക്കു കൂടുതല്‍ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഉള്ള നിരവധി ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയിട്ടുള്ളത് എന്നും അവർ അഭിപ്രായപ്പെട്ടു. ഷാർജയിൽ വച്ച് ആസ്റ്റർ ഹോസ്പിറ്റൽ സംഘടിപ്പിച്ച വനിത ദിന ആഘോഷം ഉദ്ഘാടനം ചെയ്തത് പ്രിയാമണി ആയിരുന്നു. അപ്പോഴാണ് അവര്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്.
സ്ത്രീകൾ എന്നതു കൊണ്ട് ഡാൻസും പാട്ടും റൊമാൻസും മാത്രമല്ല ഉദ്ദേശിക്കുന്നത് എന്ന നിലയിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഏറെ അഭിനയ പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമായി ധാരാളം സ്ത്രീകൾ എത്തുന്നു എന്നത് വളരെയധികം ശുഭ സൂചകമായ കാര്യണ് . കാലം ഒരുപാട് മാറി . അതുകൊണ്ടു തന്നെ സിനിമയിൽ ഉള്ള സ്ത്രീകളിലും ആ മാറ്റം പ്രതിഫലിക്കുന്നുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു.