കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായിരിക്കുന്ന തീപിടുത്തം ഇതുവരെ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ട നിലയിലാണ്. അപ്പോഴും സൂപ്പർതാരങ്ങളും മലയാളത്തിലെ പല സാംസ്കാരിക നായകന്മാരും മൗനം തുടരുകയാണ്. സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാതിരിക്കുന്നതിനെതിരെ വിമർശിച്ച രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സൂപ്പർ താരങ്ങളുടെ കുറ്റകരമായ മൗനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നത്.
നാട്ടിലെ ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് പ്രതികരിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലുള്ള ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനെതിരെ പ്രതികരിക്കാൻ കൊച്ചിയിൽ തന്നെ താമസിക്കുന്ന സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ , പൃഥ്വിരാജ് തുടങ്ങി എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം കുറിപ്പിലൂടെ അഭയാര്‍ത്ഥിക്കുന്നു.
ഉറക്കത്തിൽ പോലും ശ്വസിക്കുന്നത് വിഷവായുവാണ്. അതോ ഈ സൂപ്പർതാരങ്ങളുടെ വീടുകളിൽ വേറെ വായു ഉത്പാദിപ്പിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. ജീവിക്കാൻ വേണ്ട ജീവ വായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കുന്നതിന് എന്തിനാണ് കാലതാമസം. ഇത്തരത്തിലുള്ള അനീതികൾക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് പ്രതികരിക്കുക എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ആരെങ്കിലും എഴുതി നൽകുന്ന ഡയലോഗുകളാല്‍ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ സൂപ്പർതാരങ്ങളുടെ ഗർജ്ജനം എന്ന് അദ്ദേഹം ചോദിക്കുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ അധികാരികൾക്കെതിരെ പ്രതികരിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൂപ്പർതാരങ്ങൾ ജനങ്ങൾക്കുവേണ്ടി,അവരുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കണം. ഒരിക്കലും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടിയെങ്കിലും അത് ചെയ്യണം എന്ന് അദ്ദേഹം കുറിച്ചു.