ലാലേട്ടനു പെൺകുട്ടികളോട് ചിലത് പറയാറുണ്ട് !!

കേരളത്തില്‍ ആകമാനം ചര്‍ച്ചാ വിഷയം ആയ സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യ സമൂഹത്തിൽ വലിയ പൊളിച്ചെഴുത്തുകള്‍ക്ക് ആണ് വഴിവെച്ചത്. സ്ത്രീധനത്തിനെതിരെ നിരവധി ആളുകള്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. തീര്‍ച്ചയായും സ്ത്രീധനം ഒഴിവാക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്താണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഇപ്പോഴിതാ താരരാജാവ് ആയ മോഹന്‍ലാലും ഇതുമായി ബന്ധപ്പെട്ട് പുതിയ ഒരു വീഡിയോയുമായി സമൂഹ മാധ്യമത്തില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹം സ്ത്രീകളോട് ഒരു ഉപദേശം ആണ് ഇപ്പോള്‍ നൽകിയിരിക്കുകയാണ്. തൻറെ പുതിയ ചിത്രമായ ആറാട്ടിലെ ഒരു ഡയലോഗ് ആണ് ഇതിനായി താരം പങ്കുവച്ചിരിക്കുന്നത്. വിവാഹം അല്ല ഒരു പെൺകുട്ടിയുടെ ആത്യന്തികമായ ലക്ഷ്യം മറിച്ച് സ്വയംപര്യാപ്തത ആണ്. ലാലേട്ടന്‍ പറഞ്ഞു.

ആറാട്ട് എന്ന ചിത്രത്തിലെ ഈ ഡയലോഗിലൂടെ അദ്ദേഹം സമൂഹത്തിലെ സ്ത്രീകള്‍ക്ക് വ്യക്തമായ ഒരു സന്ദേശം താരം ആണ് നല്കിയത്. കൂടാതെ തൻറെ ശബ്ദത്തിൽ മറ്റൊരു സന്ദേശവും സ്ത്രീകൾക്കായി നൽകിയിട്ടുണ്ട്, തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിനും നിലനിൽക്കുന്ന സഹവർത്തിത്വം ആണ് വിവാഹമെന്നും അത് കണക്ക് പറയുന്ന കച്ചവടം അല്ലെന്നും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആറാട്ട് എന്ന സിനിമയുടെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. തങ്ങളുടെ ഈ പുതിയ ചിത്രത്തിൽ ഒരിക്കലും സ്ത്രീവിരുദ്ധത എന്നൊന്ന് ഉണ്ടാകില്ലെന്നും, മലയാള സിനിമയിൽ ഇനി ഒരിയ്ക്കലും ആരും സ്ത്രീകള്‍ക്കെതിരെ ആക്ഷേപ രീതിയിലുള്ള സംഭാഷണങ്ങളിൽ എഴുതില്ലന്നും ചിത്രത്തിൻറെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വ്യക്തമാക്കി. സ്ത്രീ വിരുദ്ധതക്കു എതിരായുള്ള ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇവരെല്ലാം പറയാന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.