തന്‍റെ വേഷങ്ങള്‍ തട്ടിയെടുത്തിയ നടിയുടെ പേര് ഒടുവില്‍ കാവേരി വെളിപ്പെടുത്തി

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കാവേരി. മറുപുറം, വിഷ്ണുലോകം,സദയം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ കാവേരി ബാലതാരമായി അഭിനയിച്ചു. പിന്നീടെത്തിയ ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്നങ്ങോട്ട് നിരവധി മലയാളചിത്രങ്ങളിൽ നായികയായും സഹനടിയായും ഒക്കെ കാവേരി എത്തി. മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ ഇവര്‍ അഭിനയിക്കുകയും ചെയ്തു. മലയാളത്തിൽ നായികയായി വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ കാവേരി അഭിനയിച്ചിരുന്നുവെങ്കിലും അന്യഭാഷകളിൽ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ ഇവര്‍ക്ക് ഭാഗ്യം സിദ്ധിച്ചു.

എന്നാൽ ഈ അടുത്ത ഇടയ്ക്ക് തനിക്ക് ലഭിച്ച അവസരം ഒരു പ്രമുഖ നടി തട്ടിയെടുത്തെന്ന് ഇവര്‍ തുറന്നു പറയുകയുണ്ടായി. പ്രശസ്ത നടിയായ ദിവ്യ ഉണ്ണിയാണ് തൻറെ അവസരം തട്ടിയെടുത്തത് എന്നാണ് ഇപ്പോൾ കാവേരി പറയുന്നത്. കഥാനായകൻ എന്ന ചിത്രത്തിൽ നായികയായി ആദ്യം തന്നെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. അതിനുള്ള അഡ്വാൻസും ലഭിക്കുകയുണ്ടായി. എന്നാൽ പിന്നീട് അഭിനയിക്കാൻ ചെന്നപ്പോൾ ആ വേഷം തനിക്ക് പകരം നൽകിയത് ദിവ്യാ ഉണ്ണിക്കായിരുന്നു.

സെറ്റിൽ ചെന്ന് താനല്ല നായിക എന്ന് അറിഞ്ഞപ്പോൾ വല്ലാതെ വിഷമിച്ചു എന്നും താൻ അന്ന് ഒരുപാട് കരഞ്ഞു എന്നും കാവേരി പറയുന്നു. കഥാനായകൻ മാത്രമല്ല വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഷൂട്ടിങ്ങിനു തൊട്ടുമുമ്പാണ് താൻ അറിയുന്നത് വർണ്ണ പ്പകിട്ടിലെ നായിക താന്‍ അല്ല ദിവ്യാ ഉണ്ണി ആണെന്ന്.

അതുപോലെതന്നെയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലെയും അവസ്ഥ. ആദ്യം തനിക്ക് അഡ്വാൻസ് ലഭിക്കുകയും പിന്നീട് ആ വേഷം കാവ്യ മാധവനു ലഭിക്കുകയും ചെയ്തു. എന്താണ് അവിടെ സംഭവിച്ചത് എന്ന് അറിയില്ല.

ഇത്തരത്തിൽ നിരവധി അവസരങ്ങൾ തൻറെ കയ്യിൽ നിന്നും പലരും തട്ടിയെടുത്തതായി തനിക്ക് തോന്നിയിട്ടുണ്ട്, കാരണം എന്താണെന്ന് ഇപ്പോഴും എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല കാവേരി പറഞ്ഞു.

Leave a Reply

Your email address will not be published.