ചുരിദാറിനുള്ളിലൂടെ വളരെ ശക്തിയായി മാറിടത്തിലെ ഒരു പിടുത്തം അനുഭവപ്പെട്ടു. ഞെട്ടി എഴുന്നേൽക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖമാണ് കൂടുതൽ ഞെട്ടിച്ചത്. അന്‍സി വിഷ്ണു…

അടുത്തിടെയാണ് നടി ഖുശ്ബു തനിക്ക് പിതാവിൽ നിന്നും പീഡനമേൽക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇത് വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങളെ കുറച്ചു തുറന്നു എഴുതിയിരിക്കുകയാണ് എഴുത്തുകാരി അന്‍സി വിഷ്ണു. ചെറുപ്പത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചും അവർ വെളിപ്പെടുത്തുകയുണ്ടായി. ഖുശ്ബുവിന് പിതാവിൽ നിന്നും അതിക്രമണം സഹിക്കേണ്ടി വന്ന വാർത്ത കണ്ടപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മയിൽ വന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ കുറിപ്പ് തുടങ്ങുന്നത്.

കുറച്ചുകാലം മുൻപ് വന്ന ഒരു വാർത്തയിലോ എഴുത്തിലോ പറയുന്നത് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താലും ആ സ്ത്രീ തുടക്കത്തിൽ മാത്രമേ എതിർക്കുകയുള്ളൂ എന്നും പിന്നീട് വഴങ്ങി തരും എന്നുമാണ്. ഇത്തരത്തിലുള്ള ഒരു സംസാരം പലപ്പോഴും സുഹൃത്തുക്കളില്‍ നിന്നും കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ അവരോട് തർക്കിച്ചിട്ടുണ്ട്. 

ശാരീരിക ചൂഷണം ആസ്വദിച്ചിട്ടുള്ള ഏത് സ്ത്രീയാണ് ഉള്ളതെന്ന് അൻസി ചോദിക്കുന്നു. സിനിമയിലുള്ള ഡബിൾ മീനിങ് തമാശകൾ, ചില റിയാലിറ്റി ഷോകൾ,  സുഹൃത്ത് വലയങ്ങളിൽ അറപ്പില്ലാതെ വിളിച്ചുപറയുന്നു ലൈംഗിക സംസാരങ്ങൾ. അങ്ങനെ എല്ലാകാലവും സ്ത്രീ ചൂഷണം ചെയ്യപ്പെടുകയാണ്.

കൗമാരപ്രായത്തിൽ തടിച്ച ശരീരപ്രകൃതി ഉള്ള പെൺകുട്ടിയായിരുന്നു താൻ. അക്കാലത്ത് നേരിട്ട തുറിച്ചു നോക്കലുകളെ അതിജീവിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. 15 ഓ 16ഓ  വയസ്സുള്ളപ്പോള്‍ കുടുംബത്തിൽ ഒരു ചടങ്ങ് നടന്നിരുന്നു. വളരെ ചെറിയ വീടായിരുന്നു. സൗകര്യങ്ങൾ കുറഞ്ഞ ആ വീട്ടിൽ തങ്ങൾ പെൺകുട്ടികളെല്ലാം ഒരുമിച്ച് കിടന്നുറങ്ങിയ ഒരു രാത്രിയിൽ ചുരിദാറിനുള്ളിലൂടെ വളരെ ശക്തിയായി മാറിടത്തിലെ ഒരു പിടുത്തം അനുഭവപ്പെട്ടു. ഞെട്ടി എഴുന്നേൽക്കുമ്പോൾ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖമാണ് കൂടുതൽ ഞെട്ടിച്ചത്. അത് ബന്ധത്തിലുള്ള ഒരാൾ തന്നെയായിരുന്നു.

Screenshot 1718

വളരെ വർഷങ്ങൾക്കു ശേഷമാണ് ഇത് എഴുതുവാൻ എങ്കിലും ധൈര്യമുണ്ടായത്. ഇപ്പോഴും ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ നെഞ്ചു വേദനിയ്ക്കും. ശ്വാസം നിലച്ചു പോകും. അന്നത്തെ രാത്രിക്ക് ശേഷം രാവിലെ എണീറ്റ് കുളിച്ചു അന്ന് ധരിച്ചിരുന്ന ചുരിദാറും അടിവസ്ത്രങ്ങളും കത്തിച്ചു കളയുക ആയിരുന്നു. അയാളുടെ മുഖം കാണുമ്പോഴൊക്കെ കഴിച്ച ഭക്ഷണം തികട്ടി വരും, ശ്വാസംമുട്ടും. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഒറ്റയ്ക്ക് ഉറങ്ങാൻ പേടിയാണ്.

ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകൾ ഒക്കെ അത്തരം ചൂഷണത്തെപ്പറ്റി തുറന്നു പറയാനോ അതിനെ അതിജീവിക്കാനോ ഒരുപാട് സമയമെടുക്കും. ശരീരം കൊടുത്താൽ എന്താ തേഞ്ഞു പോകുമോ എന്ന് ചോദിച്ച സുഹൃത്തായ പോലീസുകാരനോടും,  ചോദിച്ചാൽ കിട്ടുമോ എന്ന് വളരെ നിസ്സാരമായ ചോദിച്ച് ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആണുങ്ങളോടും ഉള്ള ലൈംഗികത എന്ന് പറയുന്നത് ഒരു സ്ത്രീക്ക് അത്ര എളുപ്പമുള്ള കാര്യമല്ലന്നു അൻസി വിഷ്ണു കുറിച്ചു.