“ആനി എന്‍റെ സ്വന്തമാകാൻ സഹായിച്ചത് സുരേഷ് ഗോപി” ഷാജി കൈലാസ് ആ കഥ പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച മഹാ നടന്മാരിൽ ഒരാളായ സുരേഷ് ഗോപിയെ കുറിച്ച് പ്രശസ്ത സംവിധായകനായ ഷാജി കൈലാസ് പറയുന്നത് വളരെ വ്യത്യസ്തമായ ഒരു കഥയാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മലയാളത്തിൽ ഇത്രയധികം ആരാധകർ ഉള്ള മറ്റൊരു നടനില്ല.

സുരേഷ് ഗോപി ഒരു മികച്ച നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ കൂടിയാണ്. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറലായിരിക്കുകയാണ്.

തൻ്റെ ‘ന്യൂസ്’ എന്ന ആക്ഷന്‍ മൂവീ കണ്‍സീവ് ചെയ്യുമ്പോൾ തന്നെ സുരേഷ്ഗോപിയാണ് അതിൽ നായകന്റ്റെ വേഷം അഭിനയിക്കേണ്ടത് എന്ന്
തീരുമാനിച്ചിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ആ ചിത്രം പുതിയൊരു വഴി ഒരുക്കി തരികയും ഇനി ഏതാണ് സിനിമയിലെ മേഖല എന്ന് കാട്ടി തരികയും ചെയ്തു.

തൻറെ ജീവിതത്തില്‍ വ്യക്തമായ ഒരു ദിശ കാണിച്ചു തരാൻ സുരേഷ്ഗോപിക്ക് കഴിഞ്ഞു. ഇനി അങ്ങോട്ട് ഏത് തരം ചിത്രങ്ങളാണ് താന്‍ ഒരുക്കേണ്ടത് എന്ന് മനസ്സലാക്കിത്തന്ന ചിത്രമാണ് അതെന്നും എന്ന് അദ്ദേഹം പറയുന്നു. തലസ്ഥാനവും കമ്മീഷണറും മാഫിയയും പോലെയുള്ള നിരവധി ചിത്രങ്ങള്‍ പിന്നീട് ഞങ്ങളുടേതായി എത്തി. എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

സിനിമാ ജീവിതത്തിലെ എല്ലാ നിർണായകഘട്ടത്തിലും കൂടെ ഉണ്ടായിരുന്ന അദ്ദേഹം വ്യക്തിജീവിതത്തിലും എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു എന്നത് കൗതുകകരമായ ഒരു കാര്യമാണ്. പിൽക്കാലത്ത് തൻറെ ജീവിതസഖിയായി വന്ന ആനി ആദ്യമായി തന്‍റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിലെ നായകനും സുരേഷ് ഗോപി ആയിരുന്നു. ഷാജി കൈലാസ് പറയുന്നു,

തങ്ങൾ രണ്ടുപേരുടെയും വിവാഹം നടന്നതും സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. ഒരു മികച്ച നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അയാൾ എന്നും പഴയ അതേ മനുഷ്യൻ തന്നെയാണെന്നും സമൂഹത്തിൽ ആ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്,

അതിൻ്റെ ഗുണഭോക്താക്കൾ സാധാരണക്കാരാണെന്നും ഷാജി കൈലാസ് കുറിച്ചു. രാഷ്ട്രീയമായ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യന്‍ അതിനൊക്കെ മുകളിലാണ്. ആരോടും വിരോധം വെച്ചു പുലർത്തുന്ന ഒരു വ്യക്തിയല്ല അദ്ദേഹം, ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ അവസ്സരം ലഭിക്കട്ടെ എന്നും, അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

Leave a Reply

Your email address will not be published.