42 വയസ്സായിട്ടും വിവാഹം നടക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി നന്ദിനി

കൗസല്യ എന്ന പേര് കേട്ടാല്‍ മലയാളികൾ ഒരുപക്ഷേ അറിയണമെന്നില്ല എന്നാൽ നന്ദിനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ മുഖം ഓർമ്മയിലേക്ക് ഓടിയെത്താത്ത ഒരു മലയാളിയും ഉണ്ടാവുകയില്ല. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി മലയാളത്തിൽ തുടക്കം കുറിച്ചത്.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങി എല്ലാവരുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് ഇവര്‍. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നന്ദിനി തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.


1979 ഇൽ ജനിച്ച ഇവര്‍ക്ക് ഇപ്പോൾ പ്രായം 42 ആകുന്നു. ആരാധകരുടെ സ്ഥിരം ചോദ്യമാണ് എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തത് എന്നത്. ആരാധകരില്‍ നിന്നും ഏറ്റവും അധികം നേരിടുന്ന ഒരു ചോദ്യമാണിത്. വ്യക്തി ജീവിതത്തിൽ ഒട്ടനവധി ഉയരങ്ങള്‍ സ്വന്തമാക്കിയെങ്കിലും വിവാഹമാണ് തൻറെ ഏറ്റവും വലിയ സ്വപ്നമെന്ന് നന്ദിനി പറയുന്നു.

ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, ആലോചനകൾ ഒരുപാട് നടക്കുന്നുണ്ട്. തൻറെ ഇഷ്ടങ്ങൾക്കും അഭിരുചിക്കും ഇണങ്ങുന്ന ഒരാളെ ഇതുവരെ ലഭിച്ചിട്ടില്ല അങ്ങനെ ഒരാളെ കിട്ടിയാൽ ഉറപ്പായും താൻ ഉടൻ വിവാഹം കഴിക്കുമെന്നും താൻ അങ്ങനെ ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

ഏതായാലും ഇനിയും വിവാഹം വൈകില്ല, നന്ദിനി ആരാധകർക്ക് ഉറപ്പ് നൽകി. തന്‍റെ വിവാഹം നടന്നു എന്ന തരത്തിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളെയും താരം തള്ളിക്കളഞ്ഞു, ഏതായാലും വിവാഹം വൈകില്ലന്നും ഉടൻതന്നെ അത് സംഭവിക്കുമെന്ന സൂചനയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published.