അമ്മ ഒരു ടെറര്‍ ആയിരുന്നു… ഞാൻ കാരണം അമ്മയുടെ ഇമേജിന് ഡാമേജ് സംഭവിച്ചിട്ടുണ്ട്… തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ…

മലയാളത്തിൽ നിരവധി ആരാധകരുള്ള താര കുടുംബമാണ് ശ്രീനിവാസന്റേത്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും അധികം ട്രെയിനിങ് ആയിട്ടുള്ളത് ധ്യാൻ ശ്രീനിവാസനാണ്. സമൂഹ മാധ്യമത്തിൽ ധ്യാൻ ശ്രീനിവാസന്റെ എല്ലാ അഭിമുഖങ്ങളും സൂപ്പർ ഹിറ്റുകളാണ്. അച്ഛനെന്നോ ചേട്ടനെന്നോ അമ്മയെന്നോ വ്യത്യാസ്സമില്ലാതെ ആരെയും ധ്യാന്‍ പരസ്യമായി ട്രോളാറുണ്ട്. അതുകൊണ്ടുതന്നെ ധ്യാൻ സംസാരിക്കുന്നത് കേൾക്കാൻ സോഷ്യൽ മീഡിയയിൽ ആളു കൂടാറുണ്ട്. ധ്യാനിന്റെ മിക്ക കഥകളിലും അദ്ദേഹത്തിൻറെ അമ്മയും ഒരു കഥാപാത്രമായി വരാറുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധ്യാൻ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയുണ്ടായി.

തൻറെ അമ്മ അച്ഛൻറെ സിനിമ കാണാൻ വേണ്ടി മാത്രമേ തിയേറ്ററിൽ പോകാറുള്ളൂ, അച്ഛന് പങ്കില്ലാത്ത സിനിമകൾ പൊതുവേ അമ്മ തീയറ്ററിൽ പോയി കാണാറില്ലന്നു ധ്യാൻ ശ്രീനിവാസൻ പറയുന്നു. മമ്മൂട്ടി ആണെങ്കിലും മോഹൻലാൽ ആണെങ്കിലും അച്ഛൻറെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം എന്ന ഒരു ഭാവം ആയിരുന്നു അമ്മയ്ക്ക് നേരത്തെ ഉണ്ടായിരുന്നത്.

Screenshot 1703

തൻറെ അഭിമുഖങ്ങൾ വന്നതോടെ അമ്മയ്ക്ക് വീട്ടിൽ ഉണ്ടായിരുന്ന ഇമേജിൽ കോട്ടം സംഭവിച്ചു. ഇപ്പോൾ അമ്മ പറയാറുള്ളത് അഭിമുഖങ്ങളില്‍ അമ്മയുടെ പേര് പറയാൻ പാടില്ല എന്നാണ്. ന്യൂ ഇയറിന് വിളിച്ചപ്പോൾ തന്നോട് അങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് പ്രത്യേകം പറഞ്ഞു. അമ്മ അത്തരം ഒരു തീരുമാനം എടുക്കണമെങ്കിൽ അത് അമ്മയെ അത്രത്തോളം ബാധിച്ചിട്ടുണ്ടാവണം.

അമ്മയുടെ സഹോദരിമാരുടെയും കസിൻസിന്റെയും ബന്ധുക്കളുടെയും മുന്നിൽ അമ്മ ഒരു ടെറർ ആയിരുന്നു. പക്ഷേ ആ അമ്മ ഇപ്പോൾ ഒരു കോമഡിയായി മാറി. ടെറര്‍ ആയി നിന്നിരുന്ന ഒരാളെ നോക്കി വിമലേച്ചി എന്ന് വിളിച്ച് കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോൾ അമ്മയ്ക്ക് കുടുംബത്തിലുള്ള വെയിറ്റ് പോയി. തന്‍റെ അഭിമുഖങ്ങൾ കാരണം അമ്മയ്ക്ക് ഇമേജിൽ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്ന് ധ്യാന്‍ പറയുന്നു.