എന്ത്കൊണ്ട് മോഹന്‍ലാല്‍… മോഹൻലാലിനെ വെച്ച് സിനിമ നിർമ്മിക്കാനുള്ള കാരണം വ്യക്തമാക്കി ഷിബു ബേബി ജോൺ….

മോഹൻലാലിന്റെ ആരാധകർ ഏറെ താൽപര്യത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മലൈക്കോട്ട വാലിബൻ. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍  ചിത്രം എന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിന് ഇപ്പോള്‍ കൽപ്പിക്കപ്പെടുന്നത്. വ്യത്യസ്തമായ കഥാ പശ്ചാത്തലം ആണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിൻറെ ഷൂട്ടിംഗ് രാജസ്ഥാനിലെ പൊക്രാനിൽ തുടർന്ന് വരികയാണ്. തുടരെത്തുടരെ ഉള്ള പരാജയങ്ങൾക്ക് ശേഷം മോഹൻലാലിൻറെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെ ആയിരിക്കും ഈ ചിത്രത്തിലൂടെ ഉണ്ടാവുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. ജോൺ മേരി ക്രിയേറ്റീവ് , സെഞ്ച്വറി ഫിലിംസ് , മാക്സ് ലാബ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ഷിബു ബേബി ജോണും ഈ ചിത്രത്തിൻറെ നിർമ്മാണ പങ്കാളിയാണ്. എന്തുകൊണ്ടാണ് താൻ ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ടു വന്നത് എന്നതിനെക്കുറിച്ച് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി.

Screenshot 1700

തന്റെ പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിന് പണം ആവശ്യമാണ്. പണം കണ്ടെത്താൻ ബിസിനസ് ചെയ്തേ മതിയാകൂ. എന്നാൽ തന്നെ സംബന്ധിച്ച് ഇനി ഒരു പുതിയ ബിസിനസ് കണ്ടെത്തി അത് ചെയ്യുക എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. അതുകൊണ്ടാണ് താൻ സുഹൃത്തായ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുന്നത്. ഈ ചിത്രം വിജയിച്ച് വലിയ ലാഭം ഉണ്ടാകുമെന്നതാണ് താൻ കരുതുന്നത് എന്നും ഒരു മാധ്യമത്തിനോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പ്രതികരിച്ചു.