കുളി കഴിഞ്ഞതിനുശേഷം ബാത്റൂമിൽ നിന്നും നഗ്നതയോടെ ഇറങ്ങിവന്ന് ടൗവൽ എടുക്കുന്ന ശീലം നിങ്ങൾക്കുണ്ടോ… എന്നാൽ സൂക്ഷിക്കണം…. മുന്നറിയിപ്പുമായി റോൺസെൻ…

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് നടൻ റോൺസൻ. ഇപ്പോഴിതാ അദ്ദേഹം ഒരു പുതിയ ഉപദേശവുമായി എത്തിയിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ച ഒരു പോസ്റ്റില്‍ അദ്ദേഹം പറയാന്‍ ഉദേശിക്കുന്നത് എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ്. 

ആർക്കെങ്കിലും കുളിക്കാൻ പോകുന്നതിനു മുൻപ് ടവ്വൽ കട്ടിലിട്ട് പോവുകയും കുളി കഴിഞ്ഞതിനു ശേഷം നഗ്നമായി തിരികെ ബാത്ത് റൂമില്‍ നിന്നും ടൌവ്വല്‍ എടുക്കുകയും ചെയ്യുന്ന  ശീലം ഉള്ളവരാണ് എങ്കില്‍ ഉറപ്പായും
സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു. അതിന്‍റെ ഒപ്പം തന്നെ അദ്ദേഹം
ആകാശത്തു നിന്നും ചന്ദ്രൻറെ ദൃശ്യങ്ങൾ ഫോക്കസ് ചെയ്തു കാണിക്കുകയും ചെയ്യുന്നുണ്ട്. ശേഷം അദ്ദേഹം തുടരുന്നു.

ഏകദേശം നാലു ലക്ഷത്തിലധികം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെയാണ് താൻ ഇത്രത്തോളം ക്ലോസ് ആയി കാണിച്ചിട്ടുള്ളത്. അങ്ങനെയുള്ളപ്പോൾ ഇരുപതാമത്തെ ഫ്ലാറ്റിൽ നിൽക്കുന്ന ഒരാളെ നാല് കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.

Screenshot 1698

കുളി കഴിഞ്ഞതിനു ശേഷം നഗ്നതയോടെ ഇറങ്ങി വരുന്നവർ ഒരു കാരണവശാലും കര്‍ട്ടണ്‍ ഇടാൻ മറക്കരുത്. ഇതൊന്നും താൻ കണ്ടിട്ടല്ല, മറിച്ച്  തന്നോട് അപ്പുറത്തെ വീട്ടിലെ ടിങ്കു പറഞ്ഞതാണ് ഇതെന്ന് അദ്ദേഹം പറയുന്നു.

തന്റെ ഈ വീഡിയോ കുളി കഴിഞ്ഞതിനു ശേഷം ബാത്റൂമിൽ നിന്ന് നഗ്നരായി പുറത്തേക്ക് വരുന്നവർ മാത്രം കണ്ടാൽ മതി. അതുപോലെതന്നെ കുളിക്കാത്തവർ ഈ വീഡിയോ കാണുകയും വേണ്ട എന്ന ക്യാപ്ഷനോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്കു വെച്ചിട്ടുള്ളത്.