അയാൾക്ക് എന്നെ കണ്ടിട്ട് ഇജക്റ് ആയെന്ന്… ആള് ഒരു ഞരമ്പനാണ്. എന്നെ ലിപ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞു…. അടുത്ത് വന്നാൽ കല്ലെടുത്ത് എറിയുമെന്ന് പറഞ്ഞു… അനുഭവം പങ്ക് വച്ച് ഗ്ലാമി ഗംഗ…

സമൂഹമാധ്യമത്തിൽ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പിനുള്ള പുത്തൻ ടിപ്പുകൾ പങ്കു വെച്ചുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ചും അവർ ഫോളോവേഴ്സിനോട് മനസ്സ് തുറക്കാറുണ്ട്. കുട്ടിയായിരുന്നപ്പോൾ അച്ഛനിൽ നിന്നും നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് അവർ അടുത്തിടെ തുറന്നു സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങി നിൽക്കുമ്പോഴും അതേ സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗംഗ പറയുന്നു. ഒരാള്‍ മോശം കമൻറ് ഇട്ടതിനെ കുറിച്ച് അവർ അടുത്തിടെ തുറന്നു പറയുകയുണ്ടായി . 

ഒരിക്കല്‍ ഒരാൾ ഒരു കമൻറ് ചെയ്തു. അത് തുറന്നു പറയാൻ പറ്റുമോ എന്നറിയില്ല. എങ്കിലും എല്ലാവരും ഇത് കേൾക്കണം എന്നുള്ളത് കൊണ്ടാണ് പറയുന്നത്. അയാൾക്ക് തന്നെ കണ്ടിട്ട് ഇജക്റ് ആയി എന്നായിരുന്നു കമന്‍റ്. ശരിക്കും ആ വാക്ക് കൃത്യമായി എന്താണെന്ന് പോലും അറിയില്ല. പക്ഷേ അപ്പോൾ തന്നെ അതിനു മറുപടി കൊടുത്തു. ചുറ്റിക കൊണ്ട് ഒരു അടി കൊടുത്താൽ മതി അപ്പോൾ എല്ലാ പ്രശ്നവും തീരുമെന്നു പറഞ്ഞു.

Screenshot 1693

എല്ലാ പോസ്റ്റിലും അന്ന് അയാൾ കമൻറ് ഇടാറുണ്ട്. ആള് ഒരു ഞരമ്പനാണ്. തന്നെ ലിപ്ലോക്ക് ചെയ്യണമെന്ന് ഒരിക്കൽ പറഞ്ഞു. വന്നാൽ മതി ശരിയാക്കിത്തരാം, അടുത്ത് വന്നാൽ കല്ലെടുത്ത് എറിയുമെന്ന് പറഞ്ഞു. എപ്പോഴും പേപ്പർ സ്പ്രേ കൊണ്ടാണ് നടക്കുന്നത്. താൻ ഈ അഭിമുഖത്തിന് വരുമ്പോഴും പെപ്പർ സ്പ്രേ കയ്യിൽ കരുതിയിരുന്നു. ട്രെയിനിൽ തനിച്ചാണ് വന്നത്. ബസ്സിൽ കയറുമ്പോൾ പറ്റിച്ചേർന്നിരിക്കാനും മറ്റുമൊക്കെ ചിലർ വരാറുണ്ട്. അങ്ങനെയുള്ളവർക്കു വേണ്ടിയാണ് പെപ്പർ സ്പ്രേ കരുതിയിട്ടുള്ളത്.

സ്കൂളിൽ പഠിക്കുമ്പോൾ ബസ്സിൽ യാത്ര പതിവായിരുന്നു. ഒരിക്കൽ ബസ്സിൽ യാത്ര ചെയ്തപ്പോൾ ഒരാൾ തന്നോട് ചേർന്നു വന്നു നിൽക്കാൻ ശ്രമിച്ചു. അപ്പോൾ ഇൻസ്ട്രമെന്‍റ് ബോക്സിൽ നിന്നും കോമ്പസ് എടുത്ത് കയ്യിൽ പിടിച്ചു. അത് കണ്ടതോടെ അയാൾ പോയെന്ന് ഗംഗ പറയുന്നു.