രണ്ട് മരുമക്കളും എൻറെ ഒരു വിഗ്രഹം ഉണ്ടാക്കി പൂജ മുറിയിൽ വയ്ക്കണം… എല്ലാ ദിവസവും രാവിലെ അതില്‍ പൂവിട്ട് പ്രാർത്ഥിക്കണം…. മല്ലിക സുകുമാരൻ

മലയാളം സിനിമയിൽ നിരവധി ആരാധകരുള്ള താരമാതാവാണ് മല്ലിക സുകുമാരൻ. സമൂഹ മാധ്യമത്തിൽ അവരുടേതായി വരുന്ന മിക്ക അഭിമുഖങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

തൻറെ ഒരു വിഗ്രഹം ഉണ്ടാക്കി രണ്ടു മരുമക്കളും പൂജാമുറിയിൽ വയ്ക്കണം എന്ന് മല്ലിക സുകുമാരന്‍ തമാശ രൂപേണ പറയുന്നു. നേരം വെളുത്ത് പൂവിട്ട് മൂന്നാല് പ്രാവശ്യം പ്രാർത്ഥിക്കണം. എവിടെ കിട്ടും തന്നെപ്പോള്‍ ഒരു അമ്മായി അമ്മയെ എന്ന് അവര്‍ ചോദിക്കുന്നു. താനിത് നേരത്തെയും പല തവണയും പറഞ്ഞിട്ടുള്ളതാണ്. മക്കളുടെയും മരുമകളുടെയും ഒരു കാര്യത്തിനും ഒരു അമ്മായിയമ്മ എന്ന നിലയിൽ താൻ ഇടപെടാറില്ല. അവരായി അവരുടെ പാടായി. എന്തു വേണമെങ്കിലും ചെയ്തോളാനാണ് പറഞ്ഞിട്ടുള്ളത്.

Screenshot 1683

തന്നോട് ഇന്ദ്രജിത്ത് പല സ്ഥലങ്ങളിലും പോകാൻ വരുന്നുണ്ടോ എന്ന് ചോദിക്കാറുണ്ട്. എന്നാല്‍ മകനും ഭാര്യയും കൂടി പോകുമ്പോൾ പുറകെ താൻ വരില്ല എന്നാണ് മറുപടി പറയാറുള്ളത്. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്തിനാണ് എന്ന് മല്ലിക തമാശ രൂപേണ ചോദിക്കുന്നു. സ്വന്തം നാട്ടിൽ ഇരുന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ആയി ഇരിക്കുന്നതാണ് ഇഷ്ടം. 

ഇപ്പോൾ ഉള്ള കുട്ടികൾ വിവാഹം കഴിച്ചിരിക്കുന്നത് എൻജോയ് ചെയ്യാൻ വേണ്ടിയാണ്. കഴിഞ്ഞ തലമുറ ജീവിച്ചത് അവരുടെ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം ഉണ്ടാക്കി ഇടാം എന്ന ചിന്തയിലായിരുന്നു. ഇപ്പോൾ ഉള്ളവർ അത് ചെയ്യുന്നുണ്ടെങ്കിലും അതേ പ്രാധാന്യം സ്ഥലം കാണുന്നതിനും കറങ്ങാനും ഒക്കെ കൊടുക്കുന്നുണ്ട്. തൻറെ കാലത്തുള്ളവർ അങ്ങനെ ഒന്നും പണം കളയില്ല എന്ന് മല്ലിക സുകുമാരൻ പറയുന്നു.