കഴിഞ്ഞ തവണത്തെ ബിഗ് ബോസിലൂടെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്‍ കേരളത്തില്‍ ഉണ്ടാക്കിയ അലയൊലികള്‍ വളരെ വലുതാണ്. ഇപ്പോഴും റോബിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധി ആരാധകരാണ് റോബിനുള്ളത്. ഒരുപക്ഷേ ഷോ കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ് റോബിൻ എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോഴിതാ തന്നെ ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് റോബിൻ രാധാകൃഷ്ണൻ. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റോബിൻ ഇതേക്കുറിച്ച് വിശദീകരിച്ചത്.
ഹിന്ദി ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഹിന്ദി അറിയാത്തതു കൊണ്ട് താൻ അതിലേക്ക് പോയില്ല എന്ന് റോബിൻ പറയുന്നു. തന്നോട് ആരതി പൊടി പോകാൻ പറഞ്ഞു. പക്ഷേ ഹിന്ദി സംസാരിക്കാൻ അറിയാത്തതു കൊണ്ട് അതിനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. സംസാരിക്കാൻ അറിയാതെ അവിടെ പോയിട്ട് താന്‍ എന്ത് ചെയ്യാനാണ് എന്ന് റോബിൻ ചോദിക്കുന്നു.
ഹൗസിൽ നിന്നും ഇറങ്ങി രണ്ടാഴ്ചയിൽ കൂടുതൽ ഫാൻസ് ഒന്നും ഉണ്ടാകില്ല എന്നാണ് പലരും പറഞ്ഞത്. എന്നാൽ അതിനുള്ള മറുപടിയാണ് സീസൺ അഞ്ചിന്റെ പ്രമോയിൽ തൻറെ പേര് വന്നത് എന്ന് റോബിന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പുതിയ സീസണിൽ റോബിന്റെ പ്രതിശ്രുത വധു ആരതി പൊടി പങ്കെടുക്കുമെന്ന ആരോപണങ്ങൾക്കും റോബിന്‍ മറുപടി നൽകി. ആരതിക്ക് ഷോയിൽ നിന്നും കോൾ വന്നിരുന്നു. എന്നാല്‍ അതിൽ പങ്കെടുക്കാൻ ഒരു താല്പര്യമിവുല്ല എന്ന് ആരതി അറിയിച്ചിരുന്നുവെന്ന് റോബിന്‍ പറയുന്നു.