ഇന്ത്യൻ സിനിമാ ലോകത്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന അഭിനേതാവാണ് രാധിക ആപ്തെ. നാടക രംഗത്തിലൂടെ ആണ് രാധിക സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. 2005 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് അവർ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് സമാന്തര സിനിമകളിലെ സജീവ സാന്നിധ്യമായി രാധിക മാറി. ബോളിവുഡിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ പോലും നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് രാധിക. മലയാളത്തിലും തമിഴിലും ഉൾപ്പെടെ അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വളരെ ബോൾഡ് ആയ അഭിനേതാവ് എന്ന നിലയിൽ പേരെടുക്കുമ്പോഴും തനിക്കു പോലും സിനിമാ ലോകത്തു നിന്നും മോശം സമീപനം ഉണ്ടായിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു തെന്നിന്ത്യൻ സൂപ്പർ താരത്തിൽ നിന്നും തനിക്ക് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞിട്ടുണ്ട്.
തെന്നിന്ത്യയിലെ ആ താരം തന്റെ മുറിയിലേക്ക് ഫോൺ ചെയ്തു. അയാൾ ഫ്ലെർട്ടു ചെയ്യാനാണ് ശ്രമിച്ചത്. എന്നാൽ അയാളോട് വളരെ രൂക്ഷമായി താൻ പ്രതികരിച്ചു. ബോളിവുഡിൽ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അപ്പോൾ കാണണമെന്നും അർത്ഥം വെച്ച് പറഞ്ഞു. ഈ കാണല്‍ ഏതു വിധത്തിലാണ് എന്ന് ചോദിച്ചപ്പോൾ അയാൾ എടുത്തടിച്ചത് പോലെ ചോദിച്ചത് ഒരുമിച്ച് കിടക്ക പങ്കിടുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു. ശരിക്കും അത് കേട്ട് സ്തംഭിച്ചു പോയി എന്ന് രാധിക പറയുന്നു. അയാളോട് പോയി ചാകാൻ പറഞ്ഞിട്ട് താൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു എന്ന് രാധിക പറഞ്ഞു.