മുൻ ഭാര്യക്ക് പണം മാത്രം മതി… അവർ കരിയർ നശിപ്പിക്കാൻ നോക്കുകയാണ്….. സോഷ്യൽ മീഡിയ ഇത് കണ്ട് ആസ്വദിക്കുകയാണ്… വിശദീകരണവുമായി നവാസുദ്ദീൻ സിദ്ദിഖ്…

മുൻ ഭാര്യ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ മറുപടിയുമായി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി രംഗത്ത്. തൻറെ മുൻ ഭാര്യക്ക് എപ്പോഴും പണം മാത്രം മതി. അതാണ് അവരുടെ സ്വഭാവം. ഇത് അവരുടെ സ്ഥിരം സ്വഭാവ രീതിയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു. പണത്തിനു വേണ്ടി ഇപ്പോൾ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ്. എങ്ങനെയെങ്കിലും സമൂഹത്തില്‍ തനിക്കുള്ള നിലയും വിലയും നശിപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. അതിലൂടെ തന്‍റെ കരിയർ ഇല്ലാതാക്കണം. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഭീഷണിപ്പെടുത്തി നേടിയെടുക്കാൻ ആണ് അവർ ലക്ഷ്യം വയ്ക്കുന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു.

Screenshot 1649

താനും അവരും നേരത്തെ തന്നെ വിവാഹമോചിതരാണ്. ഇവർ പല ആരോപണങ്ങളും ഉന്നയിക്കുമ്പോഴും താൻ മൗനമായി ഇരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ തന്നെ ഒരു  മോശം മനുഷ്യൻ ആയിട്ടാണ് എല്ലാവരും കരുത്തിയിരിക്കുന്നത്. തന്‍റെ കുട്ടികളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്. സോഷ്യൽ മീഡിയ ഇത് ശരിക്കും ആസ്വദിക്കുകയാണ്. തനിക്കെതിരെ ഏകപക്ഷീയമായ അഭിപ്രായങ്ങൾ ഉന്നയിച്ച് സ്വഭാവ ഹത്യ നടത്തുകയാണ് ചെയ്യുന്നത്. എല്ലാം തുറന്നു സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്റെ മക്കളെ ഭാര്യ ബന്ദിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി മാസം 10 ലക്ഷം രൂപ വരെ ഭാര്യക്ക് നൽകിയിരുന്നു. ഇത് കൂടാതെ കോടിക്കണക്കിന് രൂപ അവര്‍ക്ക് പലപ്പോഴായി നൽകിയിട്ടുണ്ട്. തനിക്കെതിരെ കേസ് കൊടുക്കുകയും പണം കൊടുക്കുമ്പോൾ ആ കേസ് പിൻവലിക്കുകയും ചെയ്യുന്നതാണ് ഭാര്യയുടെ സ്വഭാവ രീതി എന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.