ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ ജി എഫ്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ ചരിത്രം തന്നെ തിരുത്തി എഴുതി. ചിത്രം കോടികളാണ് കളക്ട് ചെയ്തത് .
എന്നാൽ ഈ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് സിനിമാ സംവിധായകനായ വെങ്കിടേഷ് മഹാ. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുകയാണ്.
കെ ജി എഫ് ഒരു അർത്ഥശൂന്യമായ ചിത്രമാണ് എന്ന് അദ്ദേഹം പറയുന്നു. ചിത്രം മനുഷ്യന്‍റെ സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. നായകൻറെ അമ്മ പണക്കാരൻ ആകാൻ വേണ്ടി മകൻ എന്തു വേണമെങ്കിലും ചെയ്തോളാൻ ഉപദേശിക്കുന്നു . കെ ജി എഫിലെ ആളുകളെ ഉപയോഗിച്ച് നായകൻ പണം ഉണ്ടാക്കുകയാണ് ചെയ്യുന്നത് . അവിടുത്തെ തൊഴിലാളികൾക്ക് അയാൾ ഒന്നും നൽകുന്നില്ല. തികച്ചും ഒരു ബുദ്ധിശൂന്യമായ ഒരു ചിത്രമാണ് ഇത് എന്നും ഇത് തെറ്റായ സന്ദേശമാണ് പൊതുജങ്ങള്‍ക്ക് നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അദ്ദേഹത്തിൻറെ ഈ പ്രസ്ഥാവനക്കെതിരെ കന്നഡ സിനിമാ ലോകത്തു നിന്നും വിമർശനം വ്യാപകമായിരിക്കുകയാണ്. വെങ്കിടേഷ് മഹാക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. എത്രയും വേഗം ഈ പരാമർശം പിൻവലിച്ച് യാഷിനോട് മാപ്പ് പറയാത്ത പക്ഷം കർണാടകത്തിൽ അദ്ദേഹത്തിൻറെ ചിത്രങ്ങൾ ഓടാന്‍ അനുവദിക്കില്ല എന്ന് പോലും ചിലർ ഭീഷണി മുഴക്കി.