പൊന്മുട്ട ഇടുന്ന താറാവ് കണ്ടു കഴിഞ്ഞപ്പോൾ ഞാന്‍ ഉർവശിയുടെ ആരാധകനായി മാറി… മീരാ ജാസ്മിന്റെ അമ്മയായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അവർ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു കളഞ്ഞു… സത്യൻ അന്തിക്കാട് പറയുന്നു…

മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഉർവശി. നായികയായിരിക്കുമ്പോൾ തന്നെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിലും മികവ് പുലര്‍ത്തിയ കലാകാരിയാണ് അവർ. ഉർവശിയുടെ അഭിനയ മികവിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താൻ ഉർവശിയുടെ പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും പൊന്മുട്ടുയിടുന്ന താറാവ് എന്ന സിനിമയിലെ സ്നേഹലതയായി അഭിനയിക്കുമ്പോഴാണ് ഉർവശി എന്ന നടയിലെ ടാലൻറ് നേരിട്ട് കാണുന്നത് എന്ന് അദ്ദേഹം പറയുന്നു. ഐ വി ശശിയുടെ ഉൾപ്പെടെ മറ്റു പലരുടെ  പടങ്ങളിലും ഉർവശിയെ നേരത്തെ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും അത്ഭുതകരമായ പെർഫോമൻസ് ഉള്ള ഒരു നടിയാണ് എന്ന് അറിയില്ലായിരുന്നു. പൊന്മുട്ട ഇടുന്ന താറാവ് കണ്ടു കഴിഞ്ഞപ്പോൾ താൻ ഉർവശിയുടെ ആരാധകനായി മാറിയെന്ന് സത്യൻ അന്തിക്കാട് പറയുന്നു.

പിന്നീട് മഴവിൽക്കാവടി എന്ന സിനിമ ചെയ്തപ്പോൾ അതിൽ വേറൊരു ഉർവശിയെ ആണ് കണ്ടത്. തലയണ മന്ത്രത്തിലും അതുപോലെതന്നെ. ഇതിലൊക്കെ ഉർവശിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുകയും ചെയ്തു. താൻ ഉർവശി എന്ന നടിയെ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തത് അവരുടെ പെർഫോമൻസ് കണ്ടിട്ടാണ്. അത് അച്ചുവിൻറെ അമ്മ എന്ന ചിത്രം വരെ തുടരുകയാണ്. 

Screenshot 1645

അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിൽ എട്ടുവർഷത്തെ ഗ്യാപ്പിനു ശേഷമാണ് ഉർവശി അഭിനയിക്കുന്നത്. അന്ന് ഉർവശി സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു. അച്ചുവിൻറെ അമ്മയുടെ കഥ വന്ന സമയത്ത് ഉർവശിയും മീരാ ജാസ്മിനും അഭിനയിച്ചാൽ നന്നായിരിക്കും എന്ന് തോന്നി ഉർവശിയെ വിളിച്ചു. കാരണം തൻറെ പല പടങ്ങളിലും അഭിനയിച്ചിട്ടുള്ളതാണ്, അവാർഡുകൾ ലഭിച്ചിട്ടുള്ളതാണ്. താൻ കഥ പറഞ്ഞപ്പോൾ അഭിനയിക്കാമെന്ന് അവര്‍ സമ്മതിച്ചു. അഭിനയിക്കാം എന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഇതിൽ അഭിനയിക്കേണ്ടത് മീരാജാസ്മിന്റെ അമ്മയായിട്ടാണ് എന്ന് ഉർവശിയെ താന്‍  ഓർമിപ്പിച്ചിരുന്നു. കാരണം നായികയായി അഭിനയിച്ച ഒരാൾ മറ്റൊരു നായികയുടെ അമ്മയായി അഭിനയിക്കുക എന്ന് പറയുമ്പോൾ പെട്ടെന്ന് മനസ്സ് മടക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഉർവശി അതിനു പറഞ്ഞ മറുപടി സത്യേട്ടന്റെ സിനിമയാണെങ്കിൽ സുകുമാരിച്ചേച്ചിയുടെ അമ്മയായിട്ട് വരെ താന്‍  അഭിനയിക്കും എന്നായിരുന്നു. അതൊരു വിശ്വാസമാണ്. ആ സിനിമയ്ക്ക് ഉര്‍വശിക്ക് നാഷണൽ അവാർഡ് കിട്ടുകയും ചെയ്തു. അവരുടെ ടാലന്‍റ്  കൊണ്ടാണ് താന്‍ അവരെ റിപ്പീറ്റ് ചെയ്തതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു നിര്‍ത്തി.